റഫാൽ: സി.എ.ജി റിപ്പോർട്ട് ചൊവ്വാഴ്ച പാർലിമെൻറിൽ വെക്കും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണം ഉയർന്ന റഫാൽ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട ്ട സി.എ.ജി(കൺട്രോളർ-ഒാഡിറ്റർ ജനറൽ) റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചു. സർക്കാർ തീരുമാനിക്കുകയാണെങ് കിൽ ചൊവ്വാഴ്ച റിപ്പോർട്ട്പാർലിമെൻറിൽ വെക്കും.
രാഷ്ട്രീയലോകം ഉറ്റുനോക്കുന്ന റിപ്പോര്‍ട്ടാണ് സി.എ.ജി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രതിരോധ ഇടപാടുകളുടെ പരിശോധനയാണ് സി.എ.ജി റിപ്പോര്‍ട്ടിെൻറ ഉള്ളടക്കമെങ്കിലും റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും നിരീക്ഷണങ്ങളുമാകും ഏറ്റവും ശ്രദ്ധേയം. ഇടപാടുകള്‍ നടപടിക്രമങ്ങള്‍ പാലിച്ചാണോ, സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്നിവയാണ് പ്രാഥമികമായി പരിശോധിക്കപ്പെടുക.
റഫാൽ ഇടപാടിൽ പ്രതിരോധ മന്ത്രാലയത്തെ മറി കടന്ന് പ്രധാനമന്ത്രിയുടെ ഒാഫീസ് ഫ്രഞ്ച് സർക്കാറുമായി സമാന്തര ചർച്ച നടത്തിയെന്നും അഴിമതി വിരുദ്ധ നിയമത്തിൽ ഇളവ് അനുവദിച്ചുവെന്നുമുള്ള വാർത്തകൾ പുറത്തു വന്ന സാഹചര്യത്തിലാണ് സി.എ.ജി റിപ്പോർട്ട് നാളെ പാർലിമെൻറിൽ വെക്കുന്നത്.
അതേസമയം, റഫാലിൽ സി.എ.ജി റിപ്പോർട്ട് കേന്ദ്ര സർക്കാറിനെ സഹായിക്കാനുള്ള ശ്രമമാണെന്ന് കരുതുന്നതായി കപിൽ സിബൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.