റഫാൽ: കേന്ദ്രം ശനിയാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാട് സംബന്ധിച്ച പുനഃപരിശോധനാ ഹരജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച സമയം വേണമെന്ന കേന്ദ്ര സർക്കാർ ആവശ്യം തള്ളിയ കോടതി, ശനിയാഴ്ചക്കകം സമ ർപ്പിക്കണമെന്ന് നിർദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
കഴിഞ്ഞ ദിവസം കേസ് പരിഗണിച ്ചപ്പോഴും മറുപടി സമർപ്പിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടിയിരുന്നു. ഇക്കാര്യം വിശദമാക്കി കത്ത് നൽകാൻ സോള ിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
റഫാൽ ഇടപാടിൽ സർക്കാറിന് ക്ലീൻചിറ്റ് നൽകിയത് സുപ്രീംകോടതി പുനഃപരിശോധിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് നേരത്തെ തീരുമാനിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ചോർന്ന രഹസ്യരേഖകൾ തെളിവായി സ്വീകരിക്കരുതെന്ന സർക്കാർ വാദം കോടതി തള്ളി കൊണ്ടായിരുന്നു ഇത്.
പ്രതിപക്ഷം അഴിമതി ആരോപിക്കുന്നുണ്ടെങ്കിലും റഫാൽ വിവാദത്തിൽ സുപ്രീംകോടതിയിൽ നിന്ന് നല്ല സർട്ടിഫിക്കറ്റാണ് കഴിഞ്ഞ ഡിസംബറിൽ സർക്കാറിന് കിട്ടിയത്. ഇതിനു പിന്നാലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന രഹസ്യരേഖകളുടെ പകർപ്പ് ‘ദ ഹിന്ദു’ ദിനപത്രം പ്രസിദ്ധപ്പെടുത്തി. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണ് ഇൗ രേഖകളെന്നും തെളിവായി സ്വീകരിക്കരുതെന്നുമായിരുന്നു സർക്കാർ വാദം.
റഫാൽ ഇടപാടിൽ ഫ്രഞ്ച് സർക്കാറും വിമാനക്കമ്പനിയുമായി ചർച്ച നടത്താൻ നിയോഗിക്കപ്പെട്ട സമിതിയെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രിയുടെ ഒാഫിസ് പിന്നാമ്പുറ ചർച്ച മുന്നോട്ടുനീക്കി ഇന്ത്യക്കു പലവിധ നഷ്ടം വരുത്തിവെച്ചുവെന്ന് തെളിയിക്കുന്ന പ്രതിരോധ മന്ത്രാലയ രേഖകളാണ് ചോർന്നത്. അത് മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടി എന്നതല്ല, ആ രേഖകൾ പ്രസക്തമാണോ എന്നതാണ് പ്രധാനമെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.