റഫാൽ: അന്വേഷണം ഭയക്കുന്നത് മടിയിൽ കനമുള്ളതുകൊണ്ട് –ആൻറണി
text_fieldsന്യൂഡൽഹി: റഫാൽ ഇടപാട് ചർച്ചയിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് പ്രതിരോധ മന്ത്രാലയത ്തിന് സമാന്തരമായി പ്രവർത്തിെച്ചന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും ഇത് അസാധാരണ സ ംഭവമാണെന്നും മുൻ പ്രതിരോധ മന്ത്രി എ.കെ. ആൻറണി. എന്തിനാണ് റഫാൽ കരാറിൽമാത്രം പ്രധാ നമന്ത്രി അമിത താൽപര്യം കാണിക്കുന്നതെന്ന് വിശദീകരിക്കണം. സംയുക്ത പാർലമെൻറ് സമി തി (ജെ.പി.സി) രൂപവത്കരിച്ച് എത്രയും വേഗം എല്ലാ രേഖകളും പരിശോധിക്കണം. മടിയിൽ കനമുള്ളതുകൊണ്ടാണ് മോദി സർക്കാർ ജെ.പി.സി അന്വേഷണത്തിന് ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഇടപാടിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് നേരിട്ട് ഇടപെടുന്നത് ആദ്യമായാണ്.
റഫാൽ കരാറിൽ പ്രധാനമന്ത്രി മോദി തുടക്കം മുതൽ പ്രത്യേക താൽപര്യം കാണിക്കുന്നുണ്ട്. യു.പി.എ സർക്കാറിെൻറ കാലത്ത് 126 വിമാനങ്ങൾ വാങ്ങാൻ റഫാൽ വിമാന കമ്പനിയുമായി 90 ശതമാനം ചർച്ച പൂർത്തിയാക്കിയിരുന്നു. 18 എണ്ണം ഫ്രാൻസിൽനിന്നു വാങ്ങാനും 107 എണ്ണം ഇന്ത്യൻ പൊതുമേഖല സ്ഥാപനമായ എച്ച്.എ.എല്ലിന് സാേങ്കതിക സഹായം നൽകി ഇവിടെ നിർമിക്കാനുമായിരുന്നു പദ്ധതി.
എൻ.ഡി.എ സർക്കാറിെൻറ കാലത്തും ഇൗ ചർച്ച മുന്നോട്ട് പോയിരുന്നു. എന്നാൽ, ഇതിനിടയിലാണ് പ്രധാനമന്ത്രി നേരിട്ട് പോയി 36 വിമാനം നേരിട്ടുവാങ്ങുന്ന കരാർ ഉണ്ടാക്കിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണം -ആൻറണി ആവശ്യപ്പട്ടു.
മോദി സമാധാനം പറയണം –യെച്ചൂരി
ന്യൂഡൽഹി: റഫാൽ ഇടപാടിൽ അതിസമ്പന്ന വ്യവസായി സുഹൃത്തുക്കളെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേനയെയും പ്രതിരോധ മന്ത്രാലയത്തെയും അവമതിെച്ചന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മോദിയുടെ ചെയ്തികൾ ഖജനാവിന് നഷ്ടമുണ്ടാക്കുകയും ദേശസുരക്ഷക്ക് ദോഷം വരുത്തുകയും ചെയ്തു. റഫാൽ കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ, പ്രധാനമന്ത്രിയുടെ ഒാഫിസ് ചർച്ചയിൽ പങ്കാളിയായിരുന്നു എന്ന കാര്യം മറച്ചു പിടിക്കുകയാണ് സർക്കാർ ചെയ്തത്.
നടപടിക്രമങ്ങൾ ലംഘിച്ചതിെൻറയും ഖജനാവിന് നഷ്ടമുണ്ടാക്കിയതിെൻറയും ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കണം. ആരുടെ താൽപര്യങ്ങൾക്കു വേണ്ടിയാണ് പ്രതിരോധ മന്ത്രാലയത്തെയും വ്യോമസേനയെയും അവമതിച്ചതെന്ന് വ്യക്തമാക്കണം. സമാന്തര ചർച്ച അവസാനിപ്പിക്കണമെന്ന് വ്യോമസേനയുടെ ഉപമേധാവിയും പ്രതിരോധ സെക്രട്ടറിയും എഴുതിയത് നിസ്സാരമായി കാണാൻ ആർക്കാണ് കഴിയുക? -യെച്ചൂരി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.