റഫാൽ: സി.എ.ജി റിപ്പോർട്ട് കേന്ദ്ര നിലപാടിനെ നീതീകരിക്കുന്നത് -ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: റഫാൽ വിമാന ഇടപാട് സംബന്ധിച്ച കൺട്രോളർ ആൻറ് ഒാഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട് എൻ.ഡി.എ സർക്കാറിന്‍റ െ നിലപാടിനെ നീതീകരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. റിപ്പോർട്ടിലെ പരാമർശങ്ങൾ വിമാന ഇടപാട് വിഷയത്തിൽ കോൺഗ്രസ് പടച്ചുവിടുന്ന നുണകളെ തള്ളി കളയുന്നതാണെന്നും ജെയ്റ്റ് ലി മാധ്യമങ്ങളോട് പറഞ്ഞു.
യു.പി.എ സർക്കാറിെൻറ കാലത്തേക്കാൾ കുറഞ്ഞ വിലയിലാണ് മോദി സർക്കാർ റഫാൽ കരാർ ഒപ്പിട്ടിരിക്കുന്നതെന്നാണ് രാജ്യസഭയിൽ വെച്ച സി.എ.ജി റിപ്പോർട്ടിലുള്ളത്. ൈഫ്ല എവേ വിമാനങ്ങളുടെ അടിസ്ഥാന വിലയിൽ 2.86 ശതമാനം കുറവോടെയാണ് കരാർ ഒപ്പുവച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ഫ്രാൻസിൽ നിർമാണം പൂർത്തിയാക്കി ഇന്ത്യക്ക് കൈമാറുന്ന ൈഫ്ല എവേ വിമാനങ്ങളുടെ വിലയുടെ കാര്യത്തിൽ മുൻ കരാറിലെ തുകയിൽ നിന്നും വ്യത്യാസമില്ല. ഇതിനായുള്ള സേവനങ്ങൾ, പ്രൊഡക്റ്റ് സപ്പോർട്ട്, സാേങ്കതിക സഹായം, ഉപകരണങ്ങൾ, ഡോക്യുമെന്റേഷൻ എന്നിവക്കുള്ള വില കഴിഞ്ഞ സർക്കാറിനേക്കാൾ 4.77 ശതമാനം കുറവാണെന്നും സി.എ.ജി രാജീവ് മെഹ്റിഷിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.