റഫാൽ പോർവിമാന ഇടപാട് സി.എ.ജി അന്വേഷണത്തിന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിലെ ക്രമക്കേടുകൾ ഏറ്റവും പെെട്ടന്ന് പരിശോധിച്ച് റിപ്പോർട്ട് തയാറാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃസംഘം കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിനെ സമീപിച്ചു.
ക്രമക്കേടുകൾ വിശദീകരിക്കുന്ന തെളിവുകൾ സി.എ.ജിക്ക് കൈമാറിയതായി പാർട്ടി നേതാവ് ആനന്ദ് ശർമ വാർത്താലേഖകരോട് പറഞ്ഞു. മുതിർന്ന നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ. ആൻറണിയും സംഘത്തിൽ ഉണ്ടായിരുന്നു.
അതേസമയം, തെറ്റായ പ്രചാരണം നടത്തുന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ദുരഭിമാനത്തെ തൃപ്തിപ്പെടുത്തുന്നതിനു മാത്രമായി ഒരന്വേഷണവും നടത്താനാകി ല്ലെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ജെ.പി.സി അന്വേഷണമോ സി.എ.ജി അന്വേഷണമോ ഇല്ല. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ റഫാൽ ഇടപാടിൽ യു.പി.എ സർക്കാർ തഴയുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ മുൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി ഒരുപാട് വിശദീകരിക്കേണ്ടിവരും.
എട്ടുവർഷം മന്ത്രിയായിരുന്ന ആൻറണി സേനയുടെ നവീകരണത്തിന് ഒന്നും ചെയ്തില്ലെന്നും രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.