Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ: പു​തി​യ...

റഫാൽ: പു​തി​യ വി​ഡി​യോ പു​റ​ത്ത്​; കോ​ൺ​ഗ്ര​സ്​ വി​ജി​ല​ൻ​സ്​ ക​മീ​ഷ​നി​ൽ

text_fields
bookmark_border
റഫാൽ: പു​തി​യ വി​ഡി​യോ പു​റ​ത്ത്​;  കോ​ൺ​ഗ്ര​സ്​ വി​ജി​ല​ൻ​സ്​ ക​മീ​ഷ​നി​ൽ
cancel

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ മോ​ദി​സ​ർ​ക്കാ​ർ ക​ടു​ത്ത വി​ഷ​മ​വൃ​ത്ത​ത്തി​ൽ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​േമാ​ദി​യു​ടെ കോ​ർ​പ​റേ​റ്റ്​ ച​ങ്ങാ​ത്തം, ഇ​ട​പാ​ടി​ലെ അ​ഴി​മ​തി എ​ന്നി​വ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക്​ ക​നം​കൂ​ടു​ക​യാ​ണ്. ഇ​തേ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​നെ സ​മീ​പി​ച്ചു. സം​യു​ക്​​ത പാ​ർ​ല​മ​​െൻറ​റി സ​മി​തി, കം​​േ​​ട്രാ​ള​ർ-​ഒാ​ഡി​റ്റ​ർ ജ​ന​റ​ൽ എ​ന്നി​വ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു​ പി​ന്നാ​ലെ​യാ​ണി​ത്. പ്ര​തി​പ​ക്ഷ നീ​ക്കം ശ​ക്​​തി​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ദേ​ശ​വ്യാ​പ​ക​മാ​യി വി​ശ​ദീ​ക​ര​ണ പ​രി​പാ​ടി​ക്ക്​ ഒ​രു​ങ്ങു​ക​യാ​ണ്​ സ​ർ​ക്കാ​ർ.

റി​ല​യ​ൻ​സി​നെ ക​രാ​ർ പ​ങ്കാ​ളി​യാ​യി നി​ർ​ദേ​ശി​ച്ച​ത്​ മോ​ദി​സ​ർ​ക്കാ​റാ​ണെ​ന്നും അ​തു​മൂ​ലം മ​റ്റൊ​രു വ​ഴി​യും ത​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ഫ്ര​ഞ്ച്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഫ്രാ​ങ്​​​സ്വ ഒാ​ല​ൻ​ഡ്​ ന​ട​ത്തി​യ വെ​ളി​​പ്പെ​ടു​ത്ത​ലാ​ണ്​ സ​ർ​ക്കാ​റി​ന്​ ഇ​ടി​ത്തീ​യാ​യി മാ​റി​യ​ത്. നി​ര​ന്ത​ര വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രി​മാ​ർ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും സം​ശ​യ​ങ്ങ​ളും കു​രു​ക്കു​ക​ളും മു​റു​കു​ക​യാ​ണ്.

സം​ശ​യ​ങ്ങ​ൾ​ക്ക്​ ആ​ക്കം​വ​ർ​ധി​പ്പി​ച്ച്, റ​ഫാ​ൽ നി​ർ​മാ​താ​ക്ക​ളാ​യ ദ​സോ​ ക​മ്പ​നി മേ​ധാ​വി എ​റി​ക്​ ട്രാ​പി​യ​ർ 2015 മാ​ർ​ച്ച്​ 25ന്​ ​ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​​​െൻറ വി​ഡി​യോ പു​റ​ത്തു​വ​ന്നു. ഇ​ന്ത്യ​യി​ലെ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​യി പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ ഹി​ന്ദു​സ്​​ഥാ​ൻ എ​യ​്​​റോ​നോ​ട്ടി​ക്​​സു (എ​ച്ച്.​എ.​എ​ൽ)​മാ​യി മി​ക്ക​വാ​റും ക​രാ​ർ ഉ​റ​പ്പി​ച്ചു​വെ​ന്നാ​ണ്​ അ​തി​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

17 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ​അ​ന്ന​ത്തെ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഫ്രാ​ങ്​​​സ്വ ഒാ​ല​ൻ​ഡും അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​രാ​ർ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. അ​തു​പ്ര​കാ​രം എ​ച്ച്.​എ.​എ​ൽ ത​ഴ​യ​പ്പെ​ടു​ക​യും അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ്​ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​യി മാ​റു​ക​യും ചെ​യ്​​തു. 36 വി​മാ​ന​ങ്ങ​ൾ നേ​രി​ട്ടു വാ​ങ്ങാ​നു​ള്ള ഇൗ ​ക​രാ​റി​ൽ ഒ​രു വി​മാ​ന​ത്തി​​​െൻറ വി​ല​യി​ൽ 1000 കോ​ടി രൂ​പ​യു​ടെ വീ​തം വ​ർ​ധ​ന ഉ​ണ്ടാ​യെ​ന്നാ​ണ്​​ പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ര​ണ്ടു സ​ർ​ക്കാ​റു​ക​ളും നേ​രി​ട്ട്​ ഒ​പ്പു​വെ​ച്ച ഭീ​മ​മാ​യ തു​ക​യു​ടെ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ റി​ല​യ​ൻ​സ്​ ക​ട​ന്നു​വ​ന്ന​ത്​ അ​റി​യി​ല്ലെ​ന്ന മോ​ദി​സ​ർ​ക്കാ​റി​​​െൻറ വി​ശ​ദീ​ക​ര​ണ​ത്തി​ന്​ സ്വീ​കാ​ര്യ​ത കി​ട്ടു​ന്നി​ല്ല. എ​ച്ച്.​എ.​എ​ല്ലി​നെ​ക്കു​റി​ച്ച്​ സം​സാ​രി​ച്ച ഫ്ര​ഞ്ച്​ ക​മ്പ​നി, അ​തി​നെ ത​ഴ​ഞ്ഞ്​ പു​തു​താ​യി പി​റ​ന്ന റി​ല​യ​ൻ​സി​നെ പ​ങ്കാ​ളി​യാ​യി നി​ശ്ച​യി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​റി​​​െൻറ പ്രേ​ര​ണ​യും ഉ​റ​പ്പും കി​ട്ട​ണ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

റി​ല​യ​ൻ​സി​നെ ഇ​ന്ത്യ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ​ഫ്രാ​ങ്​​​സ്വ ഒാ​ല​ൻ​ഡ്​ ആ​ദ്യം ന​ട​ത്തി​യ ​​പ്ര​സ്​​താ​വ​ന പി​ന്നീ​ട്​ തി​രു​ത്തി​യെ​ന്ന കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ വാ​ദ​വും വ​സ്​​തു​താ​വി​രു​ദ്ധ​മെ​ന്നാ​ണ്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഒാ​ല​ൻ​ഡ്​ പ്ര​സ്​​താ​വ​ന തി​രു​ത്തു​ക​യ​ല്ല, വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യാ​ണ്​ ചെ​യ്​​ത​ത്. റി​ല​യ​ൻ​സി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഇ​ന്ത്യ നി​ർ​ബ​ന്ധി​ച്ചു​വോ എ​ന്ന ചോ​ദ്യ​ത്തി​ന്, അ​ക്കാ​ര്യം ദ​സോ​ട്ട്​ ക​മ്പ​നി​യോ​ട്​ ചോ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ ഒാ​ല​ൻ​ഡ്​ പ​റ​ഞ്ഞ​ത്.

സ​മ്മ​ർ​ദം മു​റു​കു​​ന്നു​വെ​ങ്കി​ലും ​ജെ.​പി.​സി അ​ന്വേ​ഷ​ണ​ത്തി​ന്​ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സ​ർ​ക്കാ​ർ. സി.​എ.​ജി, സി.​വി.​സി അ​ന്വേ​ഷ​ണ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യി ന​ട​ക്കു​മെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വി​ശ​ദീ​ക​രി​ച്ചു. ഇ​തി​നെ​ല്ലാ​മി​ട​യി​ലും, മു​മ്പ്​ ​കോ​ൺ​ഗ്ര​സി​നെ ബോ​ഫോ​ഴ്​​സ്​ കു​രു​ക്കി​യ​തു​പോ​ലെ റ​ഫാ​ൽ​ക്കു​രു​ക്ക്​ ബി.​ജെ.​പി​യെ വ​രി​യു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressvigilancerafale dealmalayalam news
News Summary - Rafale Deal: Congress Vigilance-India News
Next Story