റഫാൽ ഒാഡിറ്റിന് കോൺഗ്രസ് വീണ്ടും സി.എ.ജിയെ കണ്ടു
text_fieldsന്യൂഡൽഹി: 60,150 കോടിയുടെ റഫാൽ വിമാന ഇടപാട് ഒാഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധിസംഘം കംട്രോളർ-ഒാഡിറ്റർ ജനറൽ (സി.എ.ജി) രാജീവ് മെഹർഷിയെ കണ്ടു. റഫാൽ ഇടപാടിൽ ഒാഡിറ്റ് ആവശ്യപ്പെട്ട് ഒരുമാസത്തിനുള്ളിൽ ഇത് രണ്ടാംതവണയാണ് കോൺഗ്രസ് സംഘം സി.എ.ജിയെ കാണുന്നത്. മുൻ സർക്കാർ നിശ്ചയിച്ച വിലയുടെ മുന്നിരട്ടി കൊടുത്ത് 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ പ്രധാനമന്ത്രി നേരിട്ടുണ്ടാക്കിയ കരാർ സി.എ.ജി ഒാഡിറ്റിന് വിധേയമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയിലും ഫ്രാൻസിലും പുറത്തുവന്ന രേഖകൾ ഇൗ ഇടപാടിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുെവന്ന് തെളിയിക്കുന്നതാണെന്ന് സംഘം സി.എ.ജിയെ അറിയിച്ചു. റഫാൽ ഇടപാടിനെ കുറിച്ചുള്ള കൂടുതൽ വെളിെപ്പടുത്തലുകൾ വന്നിട്ടുണ്ട്. ആറ് രാജ്യങ്ങളുൾപ്പെട്ട വിഷയമാണിത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡുമായുള്ള കരാറിന് ധാരണയായതായിരുന്നു. അതാണ് പിന്നീട് അട്ടിമറിച്ചത്. സി.എ.ജി ഭരണഘടന അേതാറിറ്റിയാണ്. റഫാലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.എ.ജിയുെട ഫോറൻസിക് ഒാഡിറ്റിന് വിധേയമാക്കണം.
അതിനുശേഷം സി.എ.ജി സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച് ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്തേണ്ട ബാധ്യത പാർലമെൻറിനാണ്. പാർലമെൻറിൽ റിപ്പോർട്ട് സമർപ്പിക്കുന്ന മുറക്ക് ഒരു സംയുക്ത പാർലമെൻററി സമിതി അന്വേഷണത്തിന് നിർബന്ധിക്കാൻ കോൺഗ്രസിന് കഴിയും. സി.എ.ജി റിപ്പോർട്ടിനൊപ്പം അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പാർലമെൻറിെൻറ പക്കലെത്തും. ആരാണ് രാജ്യത്തെ വഞ്ചിച്ച് ഖജനാവിലെ പണം അപഹരിച്ചതെന്ന് അപ്പോൾ മനസ്സിലാകുമെന്നും ആനന്ദ് ശർമ പറഞ്ഞു.
ആനന്ദ് ശർമയെ കൂടാതെ ജയ്റാം രമേശ്, രൺദീപ് സുർജേവാല, ആർ.പി.എൻ. സിങ്, വിവേക് ടാങ്ക എന്നിവരായിരുന്നു പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞമാസം സെപ്റ്റംബർ 19ന് സി.എ.ജിയെ കണ്ടശേഷം കേന്ദ്ര വിജിലൻസ് കമീഷനെയും കോൺഗ്രസ് പ്രതിനിധിസംഘം അന്വേഷണാവശ്യവുമായി കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.