രാജ്യത്തിെൻറ കാവൽക്കാരൻ കള്ളൻ –രാഹുൽ
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാട് പച്ചയായ അഴിമതിയാണ്. മോദി മൗനം വെടിഞ്ഞ് പ്രതികരിക്കണം. ഇടപാടിനെക്കുറിച്ച് ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിെൻറയും ജവാന്മാരുടെയും അഭിമാന പ്രശ്നമാണിത്. ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞതിനു വിരുദ്ധമായി ഫ്രാൻസിെൻറ മുൻ പ്രസിഡൻറ് വിശദീകരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രിയെ അദ്ദേഹം നുണയനെന്നാണ് വിളിച്ചത്. ഇൗ സന്ദർഭത്തിൽ എന്താണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്? അവർ രണ്ടുപേരും തമ്മിൽ ഉണ്ടാക്കിയ കരാറാണ്. അതിലൊരാൾ പറയുന്നത് ശരിയോ തെറ്റോ എന്ന് രണ്ടാമത്തെയാൾ വിശദീകരിക്കണം. അതിനുള്ള സന്ദർഭമാണിത്.
അനിൽ അംബാനിയുടെ റിലയൻസിനെ പങ്കാളിയാക്കിയത് ഇന്ത്യയുടെ നിർദേശപ്രകാരമാണ് എന്നാണ് ഫ്രഞ്ച് മുൻ പ്രസിഡൻറ് പറഞ്ഞത്. നരേന്ദ്ര മോദി പറഞ്ഞതിന് വിരുദ്ധമാണത്. പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് ബോധ്യപ്പെട്ടു. ‘‘ദേശ് കി ചൗക്കീദാർ ചോർ ഹെ. ചൗക്കീദാർ ചോരി കർ ദിയാ’’ (രാജ്യത്തിെൻറ കാവൽക്കാരൻ കള്ളനാണ്. കാവൽക്കാരൻ കളവ് നടത്തിയിരിക്കുന്നു) -രാഹുൽ കൂട്ടിച്ചേർത്തു.
മോദിയെ സംരക്ഷിക്കാനാണ് മാറിമാറി വന്ന പ്രതിരോധ മന്ത്രിമാർ പലവിധ വിശദീകരണം നൽകുന്നത്. അവർക്ക് ആർക്കും കരാറിൽ പങ്കില്ല. റഫാലിെൻറ വില വെളിപ്പെടുത്തുന്നതിന് കരാർ പ്രകാരം തടസ്സമില്ലെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ തന്നോട് പറഞ്ഞതാണ്. പക്ഷേ, പറ്റില്ലെന്നാണ് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചത്. കരാർ വ്യവസ്ഥകളെക്കുറിച്ച് മുൻ പ്രതിരോധ മന്ത്രി മനോഹർ പരീകർ അജ്ഞത പ്രകടിപ്പിച്ചു.
എച്ച്.എ.എൽ കമ്പനിയെ നിർമാണ പങ്കാളിയാക്കാൻ അവർക്ക് പരിചയത്തഴക്കമില്ലെന്ന് സർക്കാർ വാദിച്ചു. ഇതെല്ലാം മോദിയെ രക്ഷിക്കാൻ വേണ്ടിയാണ്. എല്ലാത്തിലും വിശദമായി ബ്ലോഗ് എഴുതുന്ന മുൻ പ്രതിരോധമന്ത്രികൂടിയായ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും ഇക്കാര്യത്തിൽ മിണ്ടാട്ടമില്ലെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
#WATCH: Congress President Rahul Gandhi says on #RafaleDeal, "the former Defence Minister (Manohar Parrikar) said that when the contract was changed, he didn't know about it. He was buying fish in the markets of Goa" pic.twitter.com/1y3t3Dx7jX
— ANI (@ANI) September 22, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.