Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right36 റാഫേൽ...

36 റാഫേൽ പോർവി​മാ​ന​ങ്ങ​ൾക്ക്​ കൂടുതൽ നൽകുന്നത്​ 12,636 കോടി

text_fields
bookmark_border
rafale-india news
cancel
ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​ൽ​നി​ന്ന്​ ഇ​ന്ത്യ വാ​ങ്ങു​ന്ന റാ​ഫേ​ൽ പോ​ർ​വി​മാ​ന​ത്തി​ന്​ തീ ​വി​ല. ഖ​ത്ത​ർ, ഇൗ​ജി​പ്​​ത്​ എ​ന്നി​വ​ക്ക്​ ന​ൽ​കു​ന്ന​തി​നെ​ക്കാ​ൾ ഇ​ന്ത്യ ഒാ​രോ വി​മാ​ന​ത്തി​നും അ​ധി​കം ന​ൽ​കു​ന്ന​ത്​ 351 കോ​ടി രൂ​പ. 36 റാ​ഫേ​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി മോ​ദി സ​ർ​ക്കാ​ർ അ​ധി​കം കൊ​ടു​ക്കു​ന്ന​ത്​ 12,636 കോ​ടി രൂ​പ​യാ​ണെ​ന്ന്​ ​റാ​ഫേ​ൽ പോ​ർ​വി​മാ​ന നി​ർ​മാ​താ​ക്ക​ളാ​യ ദ​സോ​ൾ​ട്ട്​ ഏ​വി​യേ​ഷ​​െൻറ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലെ ക​ണ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ച്​ കോ​ൺ​ഗ്ര​സ്​ വെ​ളി​പ്പെ​ടു​ത്തി. 

എ.​കെ. ആ​ൻ​റ​ണി പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ ഹി​ന്ദു​സ്​​ഥാ​ൻ എ​യ്​​റോ​നോ​ട്ടി​ക്​​സ്​ ക​മ്പ​നി​യെ​ക്കൂ​ടി പ​െ​ങ്ക​ടു​പ്പി​ച്ച്​ 126 വി​മാ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ത​യാ​റാ​ക്കി​യ 41,200 കോ​ടി രൂ​പ ക​രാ​ർ ഉ​പേ​ക്ഷി​ച്ചാ​ണ്​ 36 വി​മാ​ന​ങ്ങ​ൾ നേ​രി​ട്ടു വാ​ങ്ങാ​നും റി​ല​യ​ൻ​സി​ന്​ പ​ങ്കാ​ളി​ത്തം ന​ൽ​കാ​നും മോ​ദി ക​രാ​റു​ണ്ടാ​ക്കി​യ​ത്. എ​ന്നാ​ൽ, ച​ട്ട​വി​രു​ദ്ധ​മാ​യ പ​ല​തും ഇൗ ​ഇ​ട​പാ​ടി​നു പി​ന്നി​ലു​ണ്ടെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ്, ര​ൺ​ദീ​പ്​​സി​ങ്​ സു​ർ​ജേ​വാ​ല എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

2015ൽ ​ഖ​ത്ത​റി​നും ഇൗ​ജി​പ്​​തി​നും 48 വീ​തം റാ​ഫേ​ൽ വി​മാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ക​രാ​റു​ണ്ടാ​ക്കി​യ​ത്, ഒ​രു വി​മാ​ന​ത്തി​ന്​ 1319 കോ​ടി രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ്. എ​ന്നാ​ൽ, 11 മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ 1670 കോ​ടി രൂ​പ വീ​തം ന​ൽ​കി 36 വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​ണ്​ ക​രാ​ർ ഉ​ണ്ടാ​ക്കി​യ​ത്. ഫ​ല​ത്തി​ൽ ​ഒാ​േ​രാ വി​മാ​ന​ത്തി​നും അ​ധി​കം ന​ൽ​കേ​ണ്ടി വ​രു​ന്ന തു​ക 351 കോ​ടി. യു.​പി.​എ സ​ർ​ക്കാ​റി​​െൻറ കാ​ല​ത്തെ ക​രാ​റി​ൽ​നി​ന്ന്​ ഭി​ന്ന​മാ​യി, വി​മാ​ന നി​ർ​മാ​ണ സാ​േ​ങ്ക​തി​ക​വി​ദ്യ കൈ​മാ​റി കി​ട്ടു​ക​യു​മി​ല്ല.

സു​ര​ക്ഷാ​കാ​ര്യ മ​​ന്ത്രി​സ​ഭ സ​മി​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്​ മു​ൻ​കാ​ല ക​രാ​ർ വേ​ണ്ടെ​ന്നു​വെ​ച്ച്​​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദേ​ശ​യാ​ത്ര​യി​ൽ പു​തി​യ ക​രാ​ർ ഉ​റ​പ്പി​ച്ച​ത്. ക​രാ​ർ ഒ​പ്പു​വെ​ച്ച ശേ​ഷ​മ​ല്ല സു​ര​ക്ഷാ​കാ​ര്യ മ​ന്ത്രി​സ​ഭ സ​മി​തി​യി​ൽ ച​ർ​ച്ച​ചെ​യ്യേ​ണ്ട​ത്. ച​ട്ടം മ​റി​ക​ട​ന്ന​തി​നു പു​റ​മെ, ദേ​ശ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ലും വി​ട്ടു​വീ​ഴ്​​ച ചെ​യ്ത സ​ർ​ക്കാ​ർ, വി​മാ​ന ഇ​ട​പാ​ടി​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ പാ​ർ​ല​മ​െൻറി​ൽ​നി​ന്നു​പോ​ലും മ​റ​ച്ചു​പി​ടി​ക്കു​ക​യാ​ണ്. പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ നേ​ര​ത്തേ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafale dealLoss
News Summary - Rafale Deal- india news
Next Story