റഫാൽ പോർവിമാന ഇടപാട്: ഉത്തരം മുട്ടി സർക്കാർ
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ ഉത്തരംമുട്ടി മോദി സർക്കാർ. സംയുക്ത പാർലെമൻറ് സമിതി (ജെ.പി.സി) അന്വേഷണത്തിന് കോൺഗ്രസ്, സി.പി.എം, ആം ആദ്മി പാർട്ടി തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ സർക്കാറിനുമേൽ സമ്മർദം മുറുക്കി. റിലയൻസിനെ കരാർ പങ്കാളിയാക്കിയത് ഇന്ത്യ നിർദേശിച്ച പ്രകാരമാണെന്ന ഫ്രഞ്ച് മുൻ പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡിെൻറ വെളിപ്പെടുത്തൽ കേന്ദ്ര സർക്കാറിനു പിന്നാലെ ഫ്രഞ്ച് സർക്കാറും വിമാന നിർമാതാക്കളായ ഡാസോ ഏവിയേഷൻ കമ്പനിയും നിഷേധിച്ചിട്ടുണ്ട്.
എന്നാൽ, ഫ്രഞ്ച് മുൻ പ്രസിഡൻറ് വാക്ക് മാറ്റിപ്പറയാൻ തയാറായില്ല. അദ്ദേഹവുമായി ചർച്ച നടത്തി റഫാൽ കരാർ ഉറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാകെട്ട, മൗനത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നുണയനാണെന്നും റഫാൽ ഇടപാട് വ്യക്തമായ അഴിമതിയാണെന്നും വാർത്തസമ്മേളനത്തിൽ രാഹുൽ ഗാന്ധി തുറന്നടിച്ചു. രണ്ടു കമ്പനികൾ തമ്മിലുണ്ടാക്കിയ വാണിജ്യപരമായ തീരുമാനത്തിൽ ഇന്ത്യ, ഫ്രഞ്ച് സർക്കാറുകൾക്ക് പങ്കില്ലെന്നാണ് രണ്ടിടത്തെയും നേതാക്കൾ വിശദീകരിക്കുന്നത്. എന്നാൽ, ഇത്രയും ഭീമവും സുപ്രധാനവുമായ സൈനിക കരാറിെൻറ വിശദാംശങ്ങൾ ഭരണനേതാക്കൾ അറിയാതെ പോവില്ലെന്നു മാത്രമല്ല, അവരുടെ മേൽനോട്ടം എപ്പോഴും ഉണ്ടാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
36 റഫാൽ പോർവിമാനങ്ങൾ ഇന്ത്യക്ക് വിൽക്കുന്ന കരാർ മോദിയുമായി ഒപ്പുവെച്ച ഫ്രഞ്ച് മുൻ പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് ‘മീഡിയ പാർട്ട്’ എന്ന അന്വേഷണ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഇന്ത്യ തങ്ങളോട് നിർദേശിച്ച വാണിജ്യ പങ്കാളിയുമായി മുന്നോട്ടുപോകുകയാണ് ചെയ്തതെന്നും മറ്റാരെയെങ്കിലും തെരഞ്ഞെടുക്കാനുള്ള അവസരം ഫ്രാൻസിന് ഇല്ലായിരുന്നുവെന്നുമാണ് ഒാലൻഡ് അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.