റഫാൽ അഴിമതി: രാജ്യവ്യാപക പ്രതിഷേധവുമായി ജൻ ഏകത ജൻ അധികാർ ആന്ദോളൻ
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിലെ അഴിമതി തുറന്നുകാട്ടുന്നതിന് ‘ജൻ ഏകത ജൻ അധികാർ ആന്ദോളൻ’ ഒക്ടോബർ 22 മുതൽ 28വരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നു. എല്ലാ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങൾ, സെമിനാറുകൾ, വിശദീകരണ യോഗങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. ഒക്ടോബർ 13ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ പ്രമുഖരെ പങ്കെടുപ്പിച്ച് പൊതുയോഗം നടത്തുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രതിരോധമന്ത്രി നിർമല സീതാരാമൻ രാജിവെക്കുക, രാജ്യത്തിന് 40,000 കോടിയുടെ നഷ്ടമുണ്ടാക്കിയ അഴിമതി സംയുക്ത പാർലമെൻററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധമെന്ന് ജൻ ഏകത ജൻ അധികാർ ആന്ദോളൻ കൺവീനർ ഹനൻ മൊല്ല പറഞ്ഞു.
കർഷക സംഘടനകൾ, ട്രേഡ് യൂനിയനുകൾ, വിദ്യാർഥി-യുവജന-വനിത സംഘടനകൾ, ആദിവാസി-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർ പ്രതിഷേധത്തിൽ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ കവിത കൃഷ്ണൻ, പി. കൃഷ്ണപ്രസാദ് എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.