റഫാൽ: എ.ജിയെയും സി.എ.ജിയെയും വിളിച്ചുവരുത്തിയേക്കില്ല
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ സുപ്രീംകോടതി ഉത്തരവിലെ പിശക് മുൻനിർത്തി അ റ്റോർണി ജനറലിനെയും കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിനെയും വിളിച്ചുവരുത്താനുള് ള നീക്കം പാളുന്നു. പാർലമെൻറിെൻറ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയർമാൻ മല്ലാകാർജുൻ ഖാർഗെ ഇതുസംബന്ധിച്ച് മുന്നോട്ടുവെച്ച നിർദേശം പ്രതിപക്ഷ പാർട്ടികളിലേതടക്കം അംഗങ്ങൾ തള്ളിയതോടെയാണ് നീക്കം പരാജയപ്പെടാനുള്ള സാധ്യതയേറിത്. റഫാൽ വിലനിർണയ നടപടി പൂർത്തീകരിച്ച് റിപ്പോർട്ട് സി.എ.ജി പാർലമെൻറിൽ വെച്ചതായാണ് സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ, പി.എ.സിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചതായ കോടതി ഉത്തവിലെ ഭാഗം തെറ്റാണെന്ന് വെള്ളിയാഴ്ച രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന്, ശനിയാഴ്ച സംഭവത്തിൽ എ.ജിയെയും സി.എ.ജിയെയും വിളിച്ചുവരുത്തി വിശദീകരണം തേടാൻ കമ്മിറ്റി അംഗങ്ങളോട് നിർദേശിക്കുമെന്ന് ഖാർഗെ വ്യക്തമാക്കി. എന്നാൽ, ഭൂരിഭാഗം പി.എ.സി അംഗങ്ങൾക്കും ഇക്കാര്യത്തിൽ യോജിപ്പില്ലാതായതോടെയാണ് വിളിച്ചുവരുത്താൻ കഴിയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
പി.എ.സി ചെയർമാൻ എന്നനിലയിൽ ഖാർഗെക്ക് എ.ജിയെയും സി.എ.ജിയെയും വിളിച്ചുവരുത്തി വിശദീകരണം തേടാൻ കഴിയുമെങ്കിലും മുഴുവൻ കമ്മിറ്റി അംഗങ്ങളുടെ പാനലിന് മുന്നിലേക്ക് ഹാജരാകാൻ ആവശ്യപ്പെടാനാകില്ലെന്ന് മുതിർന്ന അംഗമായ ബി.ജെ.ഡി എം.പി ബർതുഹരി മഹ്താബ് പ്രതികരിച്ചു. പി.എ.സിയുടെ അജണ്ടയിൽ റഫാൽ ഇടപാടിലെ സി.എ.ജി റിപ്പോർട്ടിെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാന അഭിപ്രായം പ്രകടിപ്പിച്ച ടി.ഡി.പി എം.പി സി.എം. രമേശ്, റഫാൽ റിപ്പോർട്ട് പാർലമെൻറിൽ വെച്ചശേഷം മാത്രമേ എ.ജിയെയും സി.എ.ജിയെയും വിളിച്ചുവരുത്തേണ്ടതുള്ളൂവെന്ന് അഭിപ്രായപ്പെട്ടു. കമ്മിറ്റിയിലെ എൻ.ഡി.എ അംഗങ്ങൾ ഖാർഗെയുടെ നിർേദശത്തെ ശക്തമായെതിർത്ത് രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയെ ചോദ്യംചെയ്യുന്നതിന് സമാനമാണ് കേസിലെ ഉത്തരവിെൻറ പേരിൽ എ.ജിയെയും സി.എ.ജിയെയും വിളിച്ചുവരുത്തുന്നതെന്ന് എൻ.ഡി.എ എം.പിമാർ പ്രതികരിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്രശ്നത്തെ ഖാർഗെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ബി.ജെ.പി എം.പിയായ അനുരാഗ് ഠാകുർ പറഞ്ഞു. 22അംഗങ്ങളുള്ള പി.എ.സി പാനലിൽ 12അംഗങ്ങളും ബി.ജെ.പി എം.പിമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.