റഫാൽ: സർക്കാറിന് ദീർഘനിശ്വാസം; പക്ഷേ, കുരുക്ക് അഴിയുന്നില്ല
text_fieldsന്യൂഡൽഹി: റഫാൽ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിന്ന മോദി സർക്കാറിന് സുപ്രീംകോടതി വി ധി അപ്രതീക്ഷിത ആശ്വാസമായി. എന്നാൽ, തലവേദന ബാക്കി നിൽക്കുക തന്നെ ചെയ്യും. മാസങ്ങൾക്ക കം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിവാദം വേട്ടയാടുകയും ചെയ്യും.
സുപ്രീംകോടതിയല്ല ഇൗ ഇടപാടിനെക്കുറി ച്ച് പരിശോധിക്കേണ്ടതെന്നും പാർലമെൻറിെൻറ സംയുക്ത സമിതി (ജെ.പി.സി) അന്വേഷണം നടക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇൗ നിലപാടുള്ളതു കൊണ്ടാണ് കോൺഗ്രസ് കോടതിയിൽ പോകാതിരുന്നത്. റഫാലിൽ അഴിമതി നടന്നുവെന്നത് പകൽപോലെ വ്യക്തമാണെന്നും മോദിയും റിലയൻസിെൻറ അനിൽ അംബാനിയും ഒത്തുകളിച്ച് ഖജനാവ് ചോർത്തിയെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവർത്തിച്ചു.
എന്നാൽ, കോടതി വിധി ഉൗർജമാക്കി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുൺ ജെയ്റ്റ്ലി, നിർമല സീതാരാമൻ എന്നിവർ പാർലമെൻറിലും പുറത്തും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ചു. ജെ.പി.സി ആവശ്യം തള്ളാനുള്ള അവസരമായിട്ടുകൂടി കോടതിവിധിയെ ഉപയോഗപ്പെടുത്തുകയാണ് സർക്കാർ.
രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും പുറംലോകത്ത് നാണംകെടുത്തുകയും ചെയ്ത രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യമാണ് സർക്കാറും ബി.ജെ.പിയും ഉയർത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധിയിലെ വസ്തുതപരമായ പിശകുകളിലേക്ക് വിരൽ ചൂണ്ടുകയാണ് പരാതിക്കാരായ അരുൺ ഷൂരി, യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൺ എന്നിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.