റഫാൽ: നാഷണൽ ഹെറാൾഡിനെതിരെ അനിൽ അംബാനിയുടെ 5000 കോടിയുടെ അപകീർത്തികേസ്
text_fieldsഅഹമദാബാദ്: റഫാൽ കരാറിനെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ച കോൺഗ്രസ് ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡ് പത്രത്തിനെതിരെ അനിൽ അംബാനിയുടെ അപകീർത്തികേസ്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസാണ് 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്.
നാഷണല്‍ ഹെറാള്‍ഡ് പബ്ളിഷര്മാരായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ്, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സഫര്‍ അഖാ, ലേഖനമെഴുതിയ വിശ്വദീപക് എന്നിവരെ പ്രതിചേര്‍ത്താണ് കേസ്. ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ശക്തികാന്ത് ഗോഹിലിനെതിരേയും സമാനമായ കേസ് റിലയൻസ് ഫയൽ ചെയ്തിട്ടുണ്ട്. പരാതി സ്വീകിച്ച സെഷൻസ് ജഡ്ജി ആരോപണവിധേയർക്കു നോട്ടീസ് അയയ്ക്കാൻ നിർദേശിച്ചു. സെപ്റ്റംബർ ഏഴിനുമുമ്പ് മറുപടി നൽകാനാണ് നിർദേശം.
പ്രധാനമന്ത്രി നരേന്ദ്രമാദി റഫാല്‍ ഇടപാട് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് പത്ത് ദിവസം മുമ്പ് മാത്രമാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് കമ്പനി സ്ഥാപിച്ചതെന്നാണ് ലേഖനത്തിലുള്ളത്. ഈ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. നേരത്തെ തങ്ങൾക്കെതിരായ ആരോപണങ്ങളിൽനിന്നു പിൻമാറണമെന്ന് ആവശ്യപ്പെട്ട് അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് പല കോണ്‍ഗ്രസ് നേതാക്കൾക്കും നോട്ടീസ് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.