റഫാൽ: വിവരങ്ങൾ കേന്ദ്രം സമർപ്പിച്ചു
text_fieldsന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച റഫാൽ പോർ വിമാന ഇടപാടിെൻറ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. റഫാൽ ഇടപാട് റദ്ദാക്കണമെന്നും അതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് കേന്ദ്രം കരാറിെൻറ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ ബെഞ്ചിെൻറ നിർദേശപ്രകാരമാണ് കേന്ദ്ര നടപടി. ഫ്രാൻസിൽനിന്ന് 36 റഫാൽ പോർ വിമാനങ്ങൾ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത തീരുമാനത്തിെൻറ നടപടിക്രമം മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ ഇൗ മാസം 10നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അതേസമയം, റഫാലിെൻറ വിലനിർണയം, വിമാനത്തിെൻറ സാേങ്കതിക വശം തുടങ്ങിയ വിവരങ്ങൾ തങ്ങളെ അറിയിക്കേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റിസ് കേന്ദ്രത്തോട് പ്രത്യേകം പറഞ്ഞിരുന്നു.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഹരജികളിൽ കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കാനും സുപ്രീംകോടതി വിസമ്മതിച്ചു. അത്യന്തം വൈകാരികവിഷയമാണെന്ന് പറഞ്ഞാണ് റഫാലിന് വില നിർണയിച്ചതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് നിലപാട് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.