റഫാലിൽ തട്ടി പാർലമെൻറ് സ്തംഭിച്ചു
text_fieldsന്യൂഡൽഹി: റഫാൽ അഴിമതി അടക്കം നിരവധി വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം നടത്തിയ പ്ര തിഷേധത്തിൽ പാർലമെൻറിെൻറ ഇരുസഭകളും ചൊവ്വാഴ്ചയും സ്തംഭിച്ചു. റഫാലിൽ കോൺഗ ്രസും ബി.ജെ.പിയും നൽകിയ രണ്ട് അവകാശ ലംഘന േനാട്ടീസുകൾക്ക് പുറമെ ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.
റഫാൽ പ്രധാനമായും പ്ര തിഷേധ വിഷയമായ ലോക്സഭയിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ പരസ്പരം മുദ്രാവാക്യം വിളിയ ിൽ മത്സരിച്ചു. റഫാൽ അഴിമതിയെ കുറിച്ച് സംയുക്ത പാർലമെൻററി സമിതി അന്വേഷണം വേണമ െന്ന് സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. റഫാൽ വിമാനത്തിന് വിലയിട്ടത് എത്രയാണെന്നും എങ്ങനെയാണെന്നും ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീംകോടതി ഇതിനകം വിഷയം തീർപ്പാക്കിയെന്നും എന്നാൽ വിഷയം ചർച്ചചെയ്യാൻ സർക്കാർ ഒരുക്കമാണെന്നും പാർലമെൻററി കാര്യ മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങൾക്കിടയിലെ ബഹളത്തിനിടയിൽ സഭ നിർത്തിവെക്കുകയാണെന്ന് സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു.
രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് റഫാൽ അഴിമതി ഉന്നയിച്ചത്. റഫാലിൽ പാർലമെൻറിനെയും സുപ്രീംകോടതിയെയും ഒരു പോലെ കബളിപ്പിച്ച മോദി സർക്കാറിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിട്ടുെണ്ടന്ന് അദ്ദേഹം പറഞ്ഞു. ഗൗരവമേറിയ വിഷയമായതിനാൽ അവകാശ ലംഘന നോട്ടീസ് തെൻറ പരിഗണനയിലാണെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു മറുപടി നൽകി. റഫാൽ അടക്കം എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്നായിരുന്നു പാർലമെൻററി കാര്യസഹമന്ത്രി വിജയ് ഗോയലിെൻറ മറുപടി. പ്രതിപക്ഷം ചർച്ചയിൽനിന്ന് ഒളിച്ചോടുകയാണെന്നും ഗോയൽ ആരോപിച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഇതേ ചൊല്ലി വാഗ്വാദത്തിലായതോടെ ചെയർമാൻ വെങ്കയ്യ നായിഡു സഭ നിർത്തിവെക്കുകയാണെന്ന് അറിയിച്ചു.
അതേസമയം, പാർലമെൻറിെൻറ ഇരുസഭകളിലും കോൺഗ്രസ് നൽകിയ അവകാശ ലംഘന നോട്ടീസിന് പുറമെ ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ കൂടി ചൊവ്വാഴ്ച ലോക്സഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി, നിയമ മന്ത്രി രവി ശങ്കർ പ്രസാദ് എന്നിവർക്കെതിരെയാണ് പ്രേമചന്ദ്രെൻറ അവകാശ ലംഘന നോട്ടീസ്. കംപ്ട്രോളർ -ഒാഡിറ്റർ ജനറൽ റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാെക വെക്കേണ്ടത് ധനമന്ത്രിയാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി.
റഫാലുമായി ബന്ധപ്പെട്ട് മോദി സർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിെൻറ ഉത്തരവാദിത്തം കേന്ദ്ര നിയമ മന്ത്രിക്കാണെന്നും എം.കെ. പ്രേമചന്ദ്രൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.