റഫാൽ: രേഖകൾ ലഭിച്ചാൽ കോടതിയിൽ പോകും –സിബൽ
text_fieldsഇന്ദോർ: റഫാൽ പോർവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തരംമുട്ടിയിരിക്കുകയാണെന്നും ആവശ്യമായ രേഖകൾ ലഭിച്ചാലുടൻ കോടതിയെ സമീപിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. വിമാനം വാങ്ങൽ നയത്തിലെ നിബന്ധനകൾ കണക്കിലെടുക്കാതെയും വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെയുമാണ് എൻ.ഡി.എ സർക്കാർ ഇടപാടിൽ ഒപ്പുവെച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യു.പി.എ സർക്കാർ ഇതേ വിമാനങ്ങൾ ഒന്നിന് 560 കോടി രൂപ നൽകി വാങ്ങാൻ 2012ൽ കരാർ ഒപ്പുവെച്ചത് റദ്ദാക്കി മൂന്നിരട്ടി വിലയിൽ (1600 കോടി) പുതിയ കരാർ ഒപ്പുവെക്കാൻ മോദി 2016ൽ തീരുമാനിക്കുകയായിരുന്നുവെന്ന് സിബൽ പറഞ്ഞു. ഇടപാട് സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആവശ്യം സിബലും ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.