റഫാൽ അഴിമതി: പുസ്തക പ്രകാശനം തടഞ്ഞത് ജനാധിപത്യവിരുദ്ധം –എൻ. റാം
text_fieldsചെന്നൈ: റഫാൽ ഇടപാടുമായി ബന്ധെപ്പട്ട പുസ്തകപ്രകാശന ചടങ്ങ് തടയുകയും പുസ്തക ങ്ങൾ പിടിച്ചെടുക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കമീഷെൻറ നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പത്രപ്രവർത്തകനായ എൻ. റാം. ചെൈന്ന കേരള സമാജത്തിൽ എസ്. വിജയൻ എഴുതിയ ‘ഭാരതി പുസ്തകാലയം’ പ്രസിദ്ധീകരിക്കുന്ന ‘നാെട്ടയെ ഉലൈക്കും റഫാൽ പേര ഉൗളൽ’ (രാജ്യത്തെ നടുക്കിയ റഫാൽ അഴിമതി) എന്ന തമിഴ് പുസ്തകത്തി െൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രകാശന ചടങ്ങ് നടക്കുന്ന ഹാളിലെത്തിയ ഫ്ലയിങ് സ്ക്വാഡ് അധികൃതർ പരിപാടിക്ക് അനുമതിയില്ലെന്ന് അറിയിക്കുകയായിരുന്നു. സംഘാടകരെ ഭീഷണിപ്പെടുത്തിയ അധികൃതർ തേനാംപേട്ടയിലെ ഷോറൂമിൽനിന്ന് 150ഒാളം പുസ്തകങ്ങളും പിടിച്ചെടുത്തു. ഇത്തരമൊരു നിയമവിരുദ്ധമായ നടപടിയെടുക്കാൻ ഫ്ലയിങ് സ്ക്വാഡ് അധികൃതരോട് ആരാണ് ഉത്തരവിട്ടതെന്നും റാം ചോദിച്ചു.
ചൊവ്വാഴ്ച ഉച്ചക്കാണ് എസ്. ഗണേഷിെൻറ നേതൃത്വത്തിലുള്ള ആയിരംവിളക്ക് തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പൊലീസ് ഉദ്യോഗസ്ഥരുമെത്തി പുസ്തക പ്രകാശന ചടങ്ങ് തടഞ്ഞത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിെൻറ ലംഘനമാണെന്ന് പറഞ്ഞ് പുസ്തകത്തിെൻറ പ്രകാശന ചടങ്ങും വിൽപനയും തടയുകയായിരുന്നു. ഇതോടെ സംഭവം ഒച്ചപ്പാടാവുകയും പ്രതിഷേധമുയരുകയും ചെയ്തു. തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശാനുസരണം നടപടി പിൻവലിക്കുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് പുസ്തകപ്രകാശന ചടങ്ങ് നടന്നത്.
റഫാൽ ഇടപാടിനെക്കുറിച്ചുള്ള എൻ. റാമിെൻറ ലേഖനങ്ങളും സുപ്രീംകോടതിവിധികളും നിരീക്ഷണങ്ങളും പ്രതിപാദിക്കുന്നതാണ് പുസ്തകം. പ്രകാശനം നടന്ന് മണിക്കൂറുകൾക്കകം അച്ചടിച്ച 8000 പ്രതികളും വിറ്റഴിച്ചു. പതിനായിരത്തോളം പുസ്തകങ്ങൾക്കായി മുൻകൂർ ബുക്കിങ്ങും നടന്നു. ഇതിനു പുറമെ ഒരു ലക്ഷത്തിലധികം പി.ഡി.എഫ് പ്രതികളും ഡൗൺലോഡ് ചെയ്യെപ്പട്ടു.
പുസ്തകത്തിന് 15 രൂപയാണ് വില. പി.ഡി.എഫ് കോപ്പി സൗജന്യമാണ്. അതിനിടെ ഫ്ലയിങ് സ്ക്വാഡ് അധികൃതരുടെ നടപടി സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണമാവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് നാല് ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.