റഫാൽ: മോഷ്ടിച്ച തെളിവുകളും പരിഗണിക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ രഹസ്യമായി സൂക്ഷിച്ച റഫാൽ പോർവിമാന ഇടപാടുമായി ബന്ധപ്പ െട്ട രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷണം പോയെന്ന് കേന്ദ്ര സർക്കാർ സുപ് രീംകോടതിയിൽ ബോധിപ്പിച്ചു. മോഷ്ടിച്ച തെളിവുകളായതിനാൽ ‘ദ ഹിന്ദു’ പത്രം പുറത്തു വിട്ട രേഖകൾ പരിഗണിക്കരുതെന്നും അറ്റോണി ജനറൽ(എ.ജി) കെ.കെ. വേണുഗോപാൽ സുപ്രീംകോട തിയോട് ആവശ്യപ്പെട്ടു. ഒരു വലിയ കുറ്റകൃത്യത്തിെൻറ ആരോപണമുയരുേമ്പാൾ കേന്ദ്ര സർക്കാർ ദേശസുരക്ഷക്ക് കീഴിൽ അഭയം തേടുകയാണോ എന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാ റിനോട് തിരിച്ചുചോദിച്ചു.
മോദി സർക്കാറിെൻറ റഫാൽ ഇടപാട് ശരിവെച്ച സുപ്രീംകോ ടതി വിധിക്കെതിരെ മുൻമന്ത്രിമാരും മുൻ ബി.ജെ.പി നേതാക്കളുമായ അരുൺ ഷൂരി, യശ്വന്ത് സിൻഹ തുടങ്ങിയവർ സമർപ്പിച്ച ഹരജികൾ തുറന്ന കോടതിയിൽ പരിഗണിക്കുന്നതിനിടയിലാണ് ‘ദ ഹിന്ദു’ പുറത്തുവിട്ടത് ഒൗദ്യോഗിക പ്രതിരോധ രേഖകൾ തന്നെയാണെന്ന് കേന്ദ്ര സർക്കാറിന് സുപ്രീംകോടതിയിൽ സമ്മതിക്കേണ്ടി വന്നത്. യശ്വന്ത് സിൻഹക്കു വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ പത്രം പുറത്തുവിട്ട രേഖകൾ തെളിവായി സമർപ്പിച്ചപ്പോഴാണ് എ.ജി തടസ്സവാദം ഉന്നയിച്ചത്.
ഫെബ്രുവരി എട്ടിനാണ് ആദ്യമായി ‘ദ ഹിന്ദു’ റഫാൽ വിവരങ്ങൾ പുറത്തുവിടുന്നതെന്ന് അറ്റോണി ജനറൽ പറഞ്ഞു. മാർച്ച് ആറിന് വീണ്ടും വിവരങ്ങൾ പുറത്തുവിട്ടത് സുപ്രീംകോടതിയിലെ വിചാരണയെ സ്വാധീനിക്കാനാണെന്നും അത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
രഹസ്യസ്വഭാവമുള്ള ആ രേഖകൾ മോഷ്ടിച്ചതാണെന്നും പ്രതിരോധ മന്ത്രാലയവുമായും ദേശസുരക്ഷയുമായും ബന്ധപ്പെട്ട രേഖകൾ മോഷ്ടിച്ചവർക്കെതിരെ അന്വേഷണം തുടങ്ങിയെന്നും അവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും എ.ജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. മോഷ്ടിച്ചുകൊടുത്ത ഉദ്യോഗസ്ഥർക്കെതിരെയും പത്രത്തിനെതിരെയും പ്രോസിക്യൂഷൻ നടപടിയുണ്ടാകും.
രഹസ്യരേഖകളുടെ മോഷണം ക്രിമിനൽ കുറ്റമാണ്. ഇൗ രേഖകൾ തെളിവായി സുപ്രീംകോടതി പരിഗണിക്കരുത്. ഉറവിടം വെളിപ്പെടുത്താത്ത െതളിവുകൾ കോടതി പരിഗണിക്കരുത്- എ.ജി വാദിച്ചു. എന്നാൽ, തെളിവു നിയമ പ്രകാരം മോഷ്ടിച്ച് സമർപ്പിച്ച തെളിവുകളും കോടതിക്ക് പരിഗണിക്കാമെന്ന് മൂന്നംഗ ബെഞ്ചിലെ മലയാളി ജസ്റ്റിസ് കെ.എം. ജോസഫ് ഒാർമിപ്പിച്ചു.
എന്നാൽ, 2004ലെ ജസ്റ്റിസ് പസായതിെൻറ സുപ്രീംകോടതി വിധിയുദ്ധരിച്ച് നിയമ വിരുദ്ധമായി കൈവശപ്പെടുത്തിയ തെളിവ് പരിശോധിക്കരുതെന്ന് എ.ജി ആവർത്തിച്ചു. ഒൗദ്യോഗിക രഹസ്യ നിയമപ്രകാരം ഒരാൾ കുറ്റം ചെയ്തെങ്കിൽ നിയമ നടപടിയുമായി നിങ്ങൾക്ക് പോകാം.
അതുകൊണ്ട്, ആ രേഖയുടെ ഫലമില്ലാതാകുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മറുപടി നൽകി. അതോടെ വേണുഗോപാൽ, റഫാൽ വാങ്ങിയത് ദേശസുരക്ഷക്കാെണന്നും എഫ് 16 രാജ്യത്തെ വിമാനമൊക്കെയുള്ള ശത്രുക്കളിൽനിന്ന് രക്ഷിക്കാനാണെന്നുമുള്ള വാദമെടുത്തിട്ടു. അപ്പോഴാണ് ജസ്റ്റിസ് കെ.എം. ജോസഫ് ഒരു വലിയ കുറ്റകൃത്യത്തിെൻറ ആരോപണമുയരുേമ്പാൾ കേന്ദ്രസർക്കാർ ദേശസുരക്ഷക്ക് താഴെ അഭയം തേടുകയാണോ എന്ന് വേണുഗോപാലിനോട് ചോദിച്ചത്. തുടർന്ന് പ്രശാന്ത് ഭൂഷണും അരുൺ ഷൂരിയും ഹ്രസ്വമായ വാദത്തിൽ േവണുഗോപാലിെൻറ വാദങ്ങളെ ഖണ്ഡിച്ചു.
പത്രത്തിലൂടെ മാലോകരെല്ലാം അറിഞ്ഞ റഫാൽ തെളിവ് ഇനി സുപ്രീംകോടതി മാത്രം നോക്കരുത് എന്നു പറയുന്നതിെൻറ യുക്തി എന്താണെന്ന് ഷൂരി ചോദിച്ചതോടെ വാദം കേൾക്കൽ 14ന് മൂന്നു മണിക്ക് തുടരുമെന്നു പറഞ്ഞ് കോടതി പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.