റഫാലിൽ തടിയൂരാൻ സർക്കാർ; വിടാതെ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പുനഃപരിശോധന ഹരജി തള്ളിയതോടെ റഫാൽ കേസിൽ തടിയൂരാൻ മോദി സർക്കാർ. എന് നാൽ, പ്രതിപക്ഷമോ, സുപ്രീംകോടതിയിൽ എത്തിയ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവരോ പിടി വി ടുന്നില്ല. തങ്ങൾ ഉയർത്തിയ വിഷയങ്ങൾ അതേപടി നിലനിൽക്കുെന്നന്ന് അവർ വ്യക്തമാക്കി. റഫാൽ കേസിൽ സർക്കാറിന് ക്ലീൻ ചിറ്റ് നൽകുകയോ അന്വേഷണം വേണ്ടെന്നു പറയുകയോ കോടത ി ചെയ്തിട്ടില്ല. സംയുക്ത പാർലെൻററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്ന ആവശ്യം കോൺഗ് രസ് ആവർത്തിച്ചു.
അന്വേഷണത്തിന് തടസ്സമില്ല; അതു നടക്കണം –രാഹുൽ
‘‘അഴിമ തി നിരോധന നിയമം 17എ പ്രകാരം സർക്കാറിൽനിന്ന് മുൻകൂർ അനുമതി തേടി സി.ബി.ഐക്ക് അന്വേഷണവുമായി മുന്നോട്ടു പോകാ’’മെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് വിധിന്യായത്തിൽ പറഞ്ഞത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഉയർത്തിക്കാട്ടി. അഴിമതി നിരോധന വകുപ്പ് ഇത്തരത്തിൽ ഭേദഗതി ചെയ്തതുകൊണ്ടുള്ള പരിമിതി അന്വേഷണത്തിനുണ്ട്. റഫാൽ ഇടപാട് അന്വേഷിക്കുന്നതിന് ജസ്റ്റിസ് കെ.എം. ജോസഫിെൻറ പരാമർശങ്ങൾ വാതിൽ തുറന്നിരിക്കുന്നതായി രാഹുൽ പറഞ്ഞു. ‘ചൗകീദാർ ചോർ ഹേ‘ എന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധിയാണ് റഫാൽ വിവാദത്തിെൻറ മുന്നിൽ നിന്നത്.
പേടിയെന്തിന്? ജെ.പി.സി വരട്ടെ –കോൺഗ്രസ്
റഫാൽ ഇടപാട് പരിശോധിക്കുന്നതിന് പരിമിതമായ വൈദഗ്ധ്യം മാത്രമാണ് കോടതിക്കുള്ളതെന്നും സംയുക്ത പാർലമെൻററി സമിതി വേണമെന്നുമുള്ള തങ്ങളുടെ നിലപാട് ശരിവെക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. പോർവിമാന വിലനിർണയം, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ പരിശോധനക്ക് പരിമിതിയുണ്ട്. ഏതൊരു അന്വേഷണത്തിനും കോടതി എതിരല്ല. കോടതിവിധിയിലെ 73,86 ഖണ്ഡികകൾ വായിക്കുന്നവർക്ക് അതു ബോധ്യമാകും. സ്വതന്ത്ര അന്വേഷണത്തിലേക്ക് വഴി തുറക്കുന്നതാണ് സുപ്രീംകോടതി വിധി. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകുന്നതിനോ ജെ.പി.സി അന്വേഷണത്തിന് തയാറാകാനോ സർക്കാർ മടിക്കുന്നതെന്തിന്? ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമ്മർദം തുടരും. കോടതി വിധി കാട്ടി ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാപ്പു പറയണം –ബി.ജെ.പി
സുപ്രീംകോടതി വിധി സർക്കാറിനുള്ള ശുദ്ധിപത്രമാണെന്നും ദേശസുരക്ഷയുടെ വിജയമാണെന്നുമുള്ള വാദഗതിയാണ് നിയമമന്ത്രി രവിശങ്കർ പ്രസാദും ബി.ജെ.പി നേതാക്കളും മുന്നോട്ടു വെച്ചത്. പാർലമെൻറിനെ തെറ്റിദ്ധരിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുകയുമാണ് രാഹുൽ നിരന്തരം ചെയ്തത്. രാഹുൽ ഗാന്ധിക്കു പിന്നിലെ ശക്തികൾ ആരാണ്? സത്യസന്ധമായി സർക്കാർ തീരുമാനം എടുത്തതിനുള്ള അംഗീകാരമാണ് കോടതി വിധിയെന്നിരിക്കെ, രാഹുൽ മാപ്പു പറയണമെന്ന് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
റഫാൽ ക്രമക്കേട് യാഥാർഥ്യം –പ്രശാന്ത് ഭൂഷൺ
വ്യക്തമായി അന്വേഷണം നടക്കേണ്ട ക്രമക്കേടാണ് റഫാലിൽ നടന്നിരിക്കുന്നതെന്ന് അരുൺ ഷൂരി, യശ്വന്ത്സിൻഹ തുടങ്ങി ഹരജിക്കാർക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെടേണ്ട ഗുരുതര സ്വഭാവമുള്ള കേസാണിതെന്ന് ജസ്റ്റിസ് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് സി.ബി.ഐ സർക്കാറിെൻറ അനുമതി തേടാത്തത്? പ്രശാന്ത് ഭൂഷൺ ചോദിച്ചു.
ചോദ്യങ്ങൾ ബാക്കി...
സുപ്രീംകോടതി വിധിയിൽ സർക്കാർ ആശ്വാസം കൊള്ളുെന്നങ്കിലും തിങ്കളാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ വിഷയം വീണ്ടും ഉയർത്തി ജെ.പി.സിക്ക് സമ്മർദം മുറുക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ബാക്കി നിൽക്കുന്ന ചോദ്യങ്ങൾ പലതാണ്: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ മറികടന്ന് 30,000 കോടി രൂപയുടെ ഓഫ്സെറ്റ് കരാർ ബി.ജെ.പി സർക്കാർ 12 ദിവസം മാത്രം പഴക്കമുള്ള, വൈദഗ്ധ്യം ഒന്നുമില്ലാത്ത കോർപറേറ്റ് സ്ഥാപനത്തിന് നൽകിയത് എന്തുകൊണ്ട്? 526 കോടി രൂപ വിലയുള്ള റഫാൽ വിമാനം 1670 കോടിക്ക് വാങ്ങി ഖജനാവിന് 41,205 കോടിയുടെ നഷ്ടം വരുത്തിയതെന്തിന്? വാങ്ങേണ്ട വിമാനങ്ങളുടെ എണ്ണം 126നു പകരം 36 ആയി കുറച്ച് ദേശസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തതെന്തിന്? പ്രതിരോധ സാമഗ്രികൾ വാങ്ങുന്ന നടപടിച്ചട്ടവും വിവിധ വകുപ്പുകളുടെ എതിർപ്പും മറികടന്നതെന്തിന്? സാങ്കേതികവിദ്യ കൈമാറ്റം വേണ്ടെന്നുവെച്ചത് എന്തുകൊണ്ട്? അടിയന്തരമായി വാങ്ങേണ്ട വിമാനത്തിെൻറ ഗണത്തിൽ പെടുത്തിയിട്ടും റഫാൽ കിട്ടാൻ എട്ടുവർഷത്തെ താമസം എന്തുകൊണ്ട്? ഇത്തരം ചോദ്യങ്ങൾ കോടതിവിധിക്കുശേഷവും പ്രതിപക്ഷം ആവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.