റഫാൽ വിമാന ഇടപാട്: വാർത്താ ഉറവിടം പറയില്ലെന്ന് എൻ. റാം
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാട് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തകളുടെ ഉറവ ിടം വെളിപ്പെടുത്തുകയോ രേഖകൾ കൈമാറുകയോ ചെയ്യില്ലെന്ന് പ്രമുഖ പത്രപ്രവർത്തകനു ം ‘ദ ഹിന്ദു’ പ്രസാധന ഗ്രൂപ് ചെയർമാനുമായ എൻ. റാം വ്യക്തമാക്കി.
റഫാൽ ഇടപാടുമായ ി ബന്ധപ്പെട്ട നിരവധി വാർത്തകളും ലേഖനങ്ങളും എൻ. റാം ഇതിനകം ‘ദ ഹിന്ദു’വിൽ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. അത് റഫാൽ വിവാദത്തിൽ വഴിത്തിരിവു സൃഷ്ടിച്ചു. റഫാൽ രേഖകൾ പ്രതിരേ ാധ മന്ത്രാലയത്തിൽനിന്ന് മോഷ്ടിക്കപ്പെട്ടുവെന്നും അന്വേഷിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാറിനുവേണ്ടി സുപ്രീംകോടതിയിൽ അറ്റോണി ജനറൽ കെ.െക. വേണുഗോപാൽ ബുധനാഴ്ച ബോധിപ്പിച്ച സാഹചര്യത്തിലാണ് എൻ. റാമിെൻറ വിശദീകരണം.
‘‘റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മൂടിവെക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്തു. പൊതുതാൽപര്യം മുൻനിർത്തിയാണ് അവ പ്രസിദ്ധീകരിച്ചത്. ആർക്കും അതേക്കുറിച്ച വിവരങ്ങൾ ‘ദ ഹിന്ദു’വിൽനിന്ന് കിട്ടില്ല. മോഷ്ടിച്ച രേഖകളെന്ന് നിങ്ങൾ പറഞ്ഞേക്കും. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. പ്രസിദ്ധീകരിച്ച രേഖകൾ സ്വയം സംസാരിക്കുന്നവയാണ്. വാർത്തകളിൽ എല്ലാ വിവരങ്ങളും ഉണ്ട്’’ -റാം വ്യക്തമാക്കി.
റഫാൽ ഇടപാടുരേഖ പുറത്താക്കിയവർ ഒൗദ്യോഗിക രഹസ്യനിയമപ്രകാരം കുറ്റക്കാരാണെന്നും കോടതിയലക്ഷ്യ നടപടി നേരിടേണ്ടവരാണെന്നും എ.ജി കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതി നടപടികളെക്കുറിച്ച് പരാമർശിക്കാതെതന്നെ നിലപാടിൽ റാം ഉറച്ചുനിന്നു. എന്താണോ പ്രസിദ്ധീകരിച്ചത്, അവ പ്രസിദ്ധീകരിച്ചു. അത് ആധികാരിക രേഖകളാണ്.
പൊതുപ്രാധാന്യമുള്ള വിഷയങ്ങളിൽ പൊതുജനതാൽപര്യം മുൻനിർത്തി അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ ആവശ്യമായ വിവരങ്ങൾ നൽകുന്നത് പത്രലോകത്തിെൻറ ചുമതലയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണഘടനയുടെ 19(1)(എ) വകുപ്പുപ്രകാരമുള്ള പൂർണസംരക്ഷണം ലഭിക്കുന്നതാണ് താനും ദ ഹിന്ദുവും ചെയ്തിട്ടുള്ളത്. വിവരാവകാശ നിയമ നിയമം എട്ടാം വകുപ്പും ഇക്കാര്യത്തിൽ ബാധകമാണ് -എൻ. റാം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.