റഫാൽ: റിലയൻസിനെ നിർദ്ദേശിച്ചത് മോദി; നിലപാടിൽ ഉറച്ച് ഒാലൻഡ്
text_fieldsന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷെൻറ ഇന്ത്യൻ വ്യവസായ പങ്കാളിയായി റിലയൻസിനെ നിർദ്ദേശിച്ചത് നരേന്ദ്രമോദിയാണെന്ന തെൻറ മുൻ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് മുൻ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ്.
ഇന്ത്യൻ വ്യവസായ പങ്കാളിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഫ്രാൻസിന് മറ്റ് വഴികളില്ലായിരുന്നുവെന്നും മോദിയാണ് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ നിർദ്ദേശിച്ചതെന്നുമായിരുന്നു ഒാലൻഡ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ഒാലൻഡിെൻറ വെളിപ്പെടുത്തൽ വന്നതോടെ ഇതിനു വിരുദ്ധമായ വിശദീകരണവുമായി ദസോൾട്ട് ഏവിയേഷനും ഫ്രഞ്ച് സർക്കാറും രംഗത്തെത്തി. ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യൻ വ്യവസായ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കമ്പനിക്കാണെന്നും റിലയൻസിനെ തിരഞ്ഞെടുത്തത് പൂർണമായും കമ്പനിയുടെ തീരുമാനമായിരുന്നെന്നുമാണ് ദസോൾട്ട് ഏവിയേഷൻ വിശദീകരിച്ചത്.
വ്യവസായ പങ്കാളിയെ തീരുമാനിക്കുന്നതിൽ ഫ്രഞ്ച് സർക്കാർ ഇടപെട്ടിട്ടില്ലെന്നും വിമാനത്തിെൻറ വിതരണവും ഗുണമേൻമയും ഉറപ്പു വരുത്തുക മാത്രമാണ് ഫ്രഞ്ച് സർക്കാർ ചെയ്തതെന്നും ഫ്രാൻസ് വെള്ളിയാഴ്ച രാത്രിയോടെ വ്യക്തമാക്കിയിരുന്നു. ഇൗ വിശദീകരണങ്ങളെ തള്ളിക്കൊണ്ടാണ് ഒാലൻഡ് തെൻറ മുൻ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.