റഫാൽ വിവാദം ഇടപാട് റദ്ദാക്കുന്നതിന് ഇടയാക്കരുത് -വ്യോമസേനാ മേധാവി
text_fieldsന്യൂഡൽഹി: റഫാൽ ഇടപാട് സംബന്ധിച്ച് വിവാദം െകാഴുക്കുന്നതിനിടെ ഇന്ത്യൻ വ്യോമസേനാ മേധാവി കേന്ദ്ര പ്രതിേ രാധമന്ത്രി നിർമല സീതാരാമന് കത്തെഴുതി. നവംബർ ആദ്യവാരത്തിലാണ് റഫാൽ ഇടപാട് സംബന്ധിച്ച് എയർ ചീഫ് മാർഷൽ ബ്രി ന്ദർ സിങ് ധനോവ പ്രതിേരാധ മന്ത്രിക്ക് കത്തെഴുതിയത്. റഫാൽ വിഷയത്തിലെ രാഷ്ട്രീയ വിവാദങ്ങൾ ഫ്രാൻസിൽ നിന്ന ് യുദ്ധവിമാനം വാങ്ങുന്നത് ഒഴിവാക്കുന്നതിലേക്ക് നയിക്കരുതെന്നാണ് ആവശ്യം.
വ്യോമസേനയുടെ യുദ്ധവ്യൂഹത്തിെൻറ ശേഷിക്കുറവും എയർ ചീഫ് മാർഷൽ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വടക്ക്, പടിഞ്ഞാറ് അതിർത്തികളിൽ പ്രതിരോധം തീർക്കാൻ വ്യോമസേനക്ക് കുറഞ്ഞത് 42 യുദ്ധവിമാന വ്യൂഹം ആവശ്യമാണ്. 14-16 സൈനികരുൾപ്പെടുന്നതാണ് ഒാരോ വ്യൂഹവും. എന്നാൽ നിലവിൽ 31 വ്യൂഹം മാത്രമാണുള്ളത്. വരും മാസങ്ങളിൽ അതിൽ നിന്ന് ചിലത് ഇനിയും കുറയുെമന്നും മേധാവി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
36 യുദ്ധ വിമാനങ്ങൾ വ്യോമസേനക്ക് അത്യാവശ്യമാണ്. അത് അനുവദിക്കുന്നതിലുണ്ടാകുന്ന അനിശ്ചിതത്വം സേനയുടെ കഴിവിനെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ വിമാനത്തിെൻറ വില വിവരങ്ങൾ പുറത്തു വിടരുതെന്നും ധനോവ സർക്കാറിനെ ഉപദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.