റഫാൽ: ‘മിസ്റ്റർ 56’െൻറ സുഹൃത്തിന് നികുതിദായകർ ലക്ഷം കോടി രൂപ നൽകണം-രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: റഫാൽ വിവാദത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് വീണ്ടും രാഹുൽഗാന്ധി. റഫാൽ യുദ്ധ വിമാനങ്ങൾക്കു വേണ്ടി ഇന്ത്യയിലെ നികുതിദായകർ മോദിയുടെ സുഹൃത്തിന് അടുത്ത 50 വർഷം ലക്ഷം കോടി രൂപ നൽകണമെന്ന് ട്വിറ്ററിലൂടെയാണ് രാഹുൽ ആഞ്ഞടിച്ചത്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് റാലികളിൽ നടത്തിയ 56 ഇഞ്ച് നെഞ്ചളവെന്ന പരാമർശത്തെ സൂചിപ്പിച്ചുകൊണ്ട് ‘മിസ്റ്റർ 56’ എന്നാണ് മോദിയെ രാഹുൽ ട്വീറ്റിൽ വിശേഷിപ്പിച്ചത്. തെൻറ ആരോപണം കേന്ദ്ര പ്രതിരോധമന്ത്രി വാർത്താസമ്മേളനം വിളിച്ച് നിഷേധിക്കുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു. റഫാൽ ഇടപാട് സംബന്ധിച്ച് റിലയൻസ് ഇൻഫ്രാസ്ട്രെക്ചർ പുറത്തു വിട്ട വിവരങ്ങൾ ഉൾപ്പെടെ ചേർത്തായിരുന്നു രാഹുലിെൻറ ട്വീറ്റ്.
Over the next 50 years, Indian Tax Payers will pay Mr 56’s friend’s JV, 100,000 Cr to maintain 36 #RafaleScam jets, India is buying
— Rahul Gandhi (@RahulGandhi) July 28, 2018
Raksha Mantri will address a Press CON to deny this, as usual
But the truth is in the presentation I’m attaching pic.twitter.com/a90XNet7dU
ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിൽ ഒപ്പുവച്ച കരാറാണ് റാഫേൽ യുദ്ധവിമാനക്കരാർ. ഏകദേശം 59,000 കോടി രൂപയുടെ കരാർ വഴി 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഫ്രാൻസിൽനിന്ന് ഖത്തർ, ഇൗജിപ്ത് എന്നിവക്ക് നൽകുന്നതിനെക്കാൾ ഒാരോ റഫാൽ വിമാനത്തിനും ഇന്ത്യ അധികം നൽകുന്നത് 351 കോടി രൂപയാണെന്നും 36 വിമാനങ്ങൾ വാങ്ങുന്നതിന് മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി മോദി സർക്കാർ അധികം കൊടുക്കുന്നത് 12,636 കോടി രൂപയാണെന്നും നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.