റഫാൽ: വിധിയിലെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: റഫാൽ ഇടപാടിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജികൾ തള്ളിയ സുപ്രീംകോടതി വിധിയിലെ പിഴവ് തിരുത്തണമെന്ന് കേന്ദ്രസസർക്കാർ. റഫാൽ വിധിയിലെ 25ാമത്തെ പാരഗ്രാഫിൽ ഇതുമായി ബന്ധപ്പെട്ട സി.എ.ജ ി റിപ്പോർട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചുവെന്ന പരാമർശമുണ്ട്. ഇതിനെതിരെയാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
36 റഫാൽ വിമാനങ്ങൾ വാങ്ങിയതിൽ ക്രമക്കേടില്ലെന്ന് സി.എ.ജി അറിയിച്ചുവെന്നും ഇത് പി.എ.സി പരിശോധിച്ചിട്ടുണ്ടെന്നായിരുന്നു പരാമർശം. ഇതിനെതിരെ പ്രതിപക്ഷ നേതാവ് മല്ലിഗാർജുൻ ഖാർഗെ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
റഫാൽ ഇടപാടിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതിനെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.