Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Raghav Chadha
cancel
Homechevron_rightNewschevron_rightIndiachevron_rightവൈദ്യുതി വേണ്ട,...

വൈദ്യുതി വേണ്ട, നിങ്ങളെ മതിയെന്ന്​ പെൺകുട്ടി; ട്വീറ്റിന്​ യുവ​ ആപ്​ നേതാവി​െൻറ മറുപടി വൈറൽ

text_fields
bookmark_border

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം ഫോളോവേഴ്​സുള്ളവരാണ്​ രാഷ്​ട്രീയ നേതാക്കളും സിനിമ താരങ്ങളുമെല്ലാം. ഇവരുടെ ചെറിയ കമൻറുകൾ പോലും ചിലപ്പോൾ ​ൈവറലാകും​. അത്തരത്തിൽ ആം ആദ്​മി ​പാർട്ടി നേതാവ്​ രാഘവ്​ ഛദ്ദയാണ്​ ഒറ്റ പോസ്​റ്റുകൊണ്ട്​ ട്വിറ്ററിൽ ഇപ്പോൾ താരമാകുന്നത്​. ഒരു പെൺകുട്ടിയുടെ ​പോസ്​റ്റിനുള്ള മറുപടിയായാണ്​ രാഘവി​​െൻറ പോസ്​റ്റ്​.

പഞ്ചാബിൽ ആപ്പിനെ അധികാര​ത്തിലെത്തിച്ചാൽ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകാമെന്ന ഗുർദീപ്​ ഗുരുവി​െൻറ ട്വീറ്റിന്​ മറുപടിയായിരുന്നു പെൺകുട്ടിയുടെ ട്വീറ്റ്​. 'എനിക്ക്​ രാഘവിനെ മതി, വൈദ്യുതി വേണ്ട' എന്നായിരുന്നു കിർതി താക്കൂർ എന്ന ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷ​െപ്പട്ട ട്വീറ്റ്​. ജൂലൈ 31ലെ ട്വീറ്റ്​ നിമിഷങ്ങൾക്കം വൈറലായി ആപ്​ നേതാവി​െൻറ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പോസ്​റ്റ്​ അവഗണിക്കാതെ മറുപടിയുമായി രംഗത്തെത്തുകയ​ും ചെയ്​തു നേതാവ്​.

'​പ്രകടന പത്രികയിൽ ഞാൻ ഇല്ല, എന്നാൽ സൗജന്യ വൈദ്യുതിയുണ്ട്​. അരവിന്ദ്​ കെജ്​രിവാളിനെ അധികാരത്തിലെത്തിച്ചാൽ നിങ്ങൾക്ക്​ 24 മണിക്കൂറും സൗജന്യ വൈദ്യുതി ലഭിക്കും. എന്നാൽ എ​െൻറ കാര്യത്തിൽ അങ്ങനെ ഉറപ്പ്​ പറയാൻ കഴിയില്ല' -എന്നായിരുന്നു രാഘവി​െൻറ മറ​ുപടി.

രാഘവി​െൻറ മറുപടി നിമിഷങ്ങൾക്കം വൈറലായി. നിരവധി പേർ രസകരമായ മറുപടികളുമായും രംഗത്തെത്തി. പെൺകുട്ടിയെ നിരാശപ്പെടുത്തിയതിൽ പലരും ദുഃഖം പങ്കുവെക്കുകയായിരുന്നു. എന്നാൽ, ഒരിക്കലെങ്കിലും പെൺകുട്ടിയെ നേരിൽ കാണണമെന്ന്​ അഭ്യർഥിച്ചവരും കുറവല്ല.

2022ൽ തങ്ങളെ അധികാരത്തിലെത്തിച്ചാൽ പഞ്ചാബിൽ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നാണ്​​ ആപി​െൻറ പ്രഖ്യാപനം. അടുത്തവർഷം ​മാ​ർച്ചോടെയാണ്​ പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPAam Aadmi PartyRaghav ChadhaTwitter
News Summary - Raghav Chadha, I want you, says Twitter user AAP leader’s response viral
Next Story