രഘുനാഥ് നമ്പ്യാർ ചീഫ് കമാൻഡിങ് ഒാഫിസർ
text_fieldsഷില്ലോങ്: വ്യോമസേനയിലെ കിഴക്കൻ എയർ കമാൻഡിൽ ചീഫ് കമാൻഡിങ് ഒാഫിസറായി മലയാളിയായ എയർ മാർഷൽ രഘുനാഥ് നമ്പ്യാർ ചുമതലയേറ്റു. എയർ സ്റ്റാഫിെൻറ െഡപ്യൂട്ടി ചീഫായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഇൗ തസ്തികയിലെത്തുന്ന ആദ്യ മലയാളിയായിരുന്നു അദ്ദേഹം.
1981ൽ ഫൈറ്റർ പൈലറ്റായി വ്യോമസേനയിൽ ചേർന്ന രഘുനാഥ് നമ്പ്യാർ 42 തരം യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്. മിറാഷ് 2000 വിമാനം 2300ലധികം മണിക്കൂർ പറത്തി ബഹുമതി നേടിയിരുന്നു. മൊത്തം 5100 മണിക്കൂർ വിമാനം പറത്തിയതിെൻറ അനുഭവസമ്പത്തുമായാണ് പുതിയ ചുമതലയേൽക്കുന്നത്.
കണ്ണൂർ കാടാച്ചിറ സ്വദേശിയായ നമ്പ്യാർ പ്രശസ്തമായ ആയില്യത്ത് കുടുംബാംഗമാണ്. അതിവിശിഷ്ട സേവ മെഡൽ, കാർഗിൽ ഒാപറേഷനിലെ സ്തുത്യർഹ സേവനത്തിന് വായുസേന മെഡൽ തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ പരീക്ഷണ ലാൻഡിങ് നടത്തിയത് അദ്ദേഹമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.