ജനസംഖ്യാ നേട്ടത്തിന്റെ ആനുകൂല്യങ്ങൾ ഇന്ത്യ കൊയ്യുന്നില്ല -രഘുറാം രാജൻ
text_fieldsവാഷിങ്ടൺ: ജനസംഖ്യാപരമായ ആനുകൂല്യത്തിന്റെ നേട്ടങ്ങൾ ഇന്ത്യ കൊയ്യുന്നില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞു. 2047ഓടെ ഇന്ത്യയെ വികസിത സമ്പദ്ഘടനയായി മാറ്റുന്നതിനെക്കുറിച്ച് ജോർജ് വാഷിങ്ടൺ സർവകലാശാലയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനുഷിക മൂലധനം മെച്ചപ്പെടുത്തണമെന്നും വൈദഗ്ധ്യ ശേഷി വർധിപ്പിക്കണമെന്നും രഘുറാം രാജൻ പറഞ്ഞു. ജനസംഖ്യാ നേട്ടം മുതലെടുത്ത ചൈനയെയും കൊറിയയെയും താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ആറ് ശതമാനം വളർച്ച കുറവാണ്. ജനങ്ങൾക്ക് തൊഴിൽ കൊടുക്കുന്നില്ല. എങ്ങനെ തൊഴിൽ കൊടുക്കാൻ സാധിക്കുമെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
ജനങ്ങളുടെ കാര്യശേഷി വർധിപ്പിക്കുകയും ലഭ്യമായ തൊഴിലുകളുടെ സ്വഭാവം മാറ്റുകയുമാണ് ഇതിന് വേണ്ടത്. കോൺഗ്രസ് പ്രകടനപത്രികയിലുള്ള അപ്രന്റിസ്ഷിപ് എന്ന ആശയം നടപ്പാക്കാവുന്നതാണ്. ഇത് ഫലപ്രദമാക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
ചിപ് നിർമാണത്തിനായി ഇന്ത്യ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. തുകൽ ഉൾപ്പെടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലകൾ കാര്യമായി മെച്ചപ്പെടുന്നില്ലെന്നും രഘുറാം രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.