‘രാജ്യവളർച്ച: പിന്നോട്ടടിക്ക് കാരണം രഘുറാം രാജൻ’
text_fieldsന്യൂഡൽഹി: രാജ്യവളർച്ചയിലെ പിന്നോട്ടടിക്ക് കാരണം റിസർവ് ബാങ്ക് ഗവർണറായിരിക്കെ രഘുറാം രാജൻ സ്വീകരിച്ച നയങ്ങളാണെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ രാജിവ്കുമാർ. ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ വായ്പ തിരിച്ചടവ് 100 ശതമാനം മുടങ്ങുകയും കിട്ടാക്കടം പെരുകുന്നതുമാണ് പൊതുസ്ഥിതി.
ചെറുകിട വ്യവസായികൾക്ക് ബാങ്ക് വായ്പ കിട്ടാത്ത സാഹചര്യമുണ്ടാക്കിയതാണ് ഇതിന് കാരണം. അതിന് രഘുറാം രാജെൻറ നയങ്ങളാണ് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ബാങ്കിങ് മേഖലയിൽ കിട്ടാക്കടം പെരുകുകയാണ്. മോദി സർക്കാർ അധികാരമേൽക്കുേമ്പാൾ നാല് ലക്ഷം കോടിയായിരുന്നു കിട്ടാക്കടം. 2017െൻറ മധ്യത്തിൽ അത് പത്തര ലക്ഷം കോടിയായി. ഇക്കാലയളവിൽ രഘുറാം രാജനാണ് റിസർവ് ബാങ്ക് ഗവർണർ.
കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുന്നതിലെ വീഴ്ചയും വ്യവസായങ്ങൾക്കുള്ള വായ്പ നിർത്തിയതുമാണ് തിരിച്ചടിയായത്. ബാങ്കിങ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. പഞ്ചാബ് നാഷനൽ ബാങ്കിെൻറ 2018-19 വർഷത്തെ ആദ്യപാദത്തിലെ നഷ്ടം 940 കോടിയിലെത്തി. 2018 ജൂണിലെ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിൽ പഞ്ചാബ് നാഷനൽ ബാങ്കിെൻറ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കരുതൽ വേണമെന്ന മുന്നറിയിപ്പും നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.