കശ്മീരിലെ ക്രൂര ഭരണസംവിധാനത്തിെൻറ രുചിയറിഞ്ഞു –രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ശ്രീനഗർ സന്ദർശിക്കാനുള്ള ശ്രമത്തിനിടെ തങ്ങളും മാധ്യമങ്ങളും ജമ്മു-കശ് മീർ ജനതക്കുമേലുള്ള ക്രൂര ഭരണ, സൈനികസംവിധാനങ്ങളുടെ രുചിയറിഞ്ഞെന്ന് കോൺഗ്രസ ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന ്നുള്ള സ്ഥിതിഗതി അറിയാനെത്തിയ രാഹുലിനെയും പ്രതിപക്ഷനേതാക്കളെയും കഴിഞ്ഞ ദിവസം ശ്രീനഗർ വിമാനത്താവളത്തിൽനിന്ന് മടക്കിയിരുന്നു.
ജമ്മു-കശ്മീരിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നഷ്ടമായിട്ട് 20 ദിവസമായെന്ന് രാഹുൽ ട്വിറ്ററിൽ പറഞ്ഞു. ശനിയാഴ്ചയുണ്ടായ സംഭവങ്ങളുടെ വിഡിയോയും രാഹുൽ പുറത്തുവിട്ടു. ഇതിൽ അധികൃതർ പ്രതിപക്ഷ സംഘം മുമ്പാകെ ഉത്തരവ് വായിക്കുന്നതും രാഹുൽ മാധ്യമങ്ങളുമായി സംസാരിക്കുന്നതും കാണാം. മാധ്യമ സംഘത്തെ മർദിച്ചതായി രാഹുൽ ആരോപിച്ചു. ജമ്മു-കശ്മീരിൽ ഒന്നും സാധാരണ നിലയിലല്ല എന്നത് വ്യക്തമാണെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിക്കു പുറമെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജ, തിരുച്ചി ശിവ (ഡി.എം.കെ), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദൾ), ദിനേശ് ത്രിവേദി (തൃണമൂൽ കോൺഗ്രസ്), മജീദ് മേമൻ (എൻ.സി.പി), ഡി. കുപേന്ദ്ര റെഡ്ഡി (ജനതാദൾ-എസ്), മനോജ്കുമാർ ഝാ (ആർ.ജെ.ഡി), മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കെ.സി. വേണുഗോപാൽ എന്നിങ്ങനെ 12 അംഗ സംഘമാണ് വിമാനത്തിൽ ശ്രീനഗറിലെത്തിയത്.
പുറത്തുകടക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് മണിക്കൂറുകൾക്കുശേഷം അവർ ഡൽഹിക്കു മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.