രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം ആധുനിക ഇന്ത്യയുടെ നിർമിതിക്ക് സഹായിച്ചു –രാഹുൽ
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77ാം ജന്മദിനത്തിൽ കോൺഗ്രസ് നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു. രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണ നയങ്ങളാണ് ആധുനിക ഇന്ത്യ പടുത്തുയർത്താൻ സഹായകരമായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
പിതാവിെൻറ സമാധി സ്ഥലമായ വീർഭൂമിയിൽ കുറച്ചുസമയം ചെലവഴിച്ച രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തുകയും ചെയ്തു. ''അദ്ദേഹം നല്ലൊരു പിതാവായിരുന്നു. അനുകമ്പയുള്ള, സ്നേഹം നിറഞ്ഞു തുളുമ്പുന്ന മനുഷ്യനുമായിരുന്നു. എെൻറ ഹൃദയത്തിൽ അദ്ദേഹം എന്നും ജീവിച്ചിരിക്കും'' -രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ എഴുതി. 'മതേതര ഇന്ത്യക്കു മാത്രമേ ഇന്ത്യയായി നിലനിൽപ്പുള്ളൂ'വെന്ന രാജീവ് ഗാന്ധിയുടെ വാക്കുകളും രാഹുൽ ഗാന്ധി കുറിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് പവൻ കുമാർ ബൻസാൽ, കെ.സി. വേണുഗോപാൽ, ഇന്ത്യൻ യൂത്ത് കോൺഗ്രസ് നേതാവ് ബി.വി. ശ്രീനിവാസ് എന്നിവരും രാഹുൽ ഗാന്ധിയോടൊപ്പം വീർഭൂമിയിലെത്തി.രാജീവ് ഗാന്ധിയുടെ പത്നിയും കോൺഗ്രസ് പ്രസിഡൻറുമായ സോണിയ ഗാന്ധി പാർലമെൻറ് ഭവനത്തിൽ ആദരാഞ്ജലി അർപ്പിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിവിധ ചടങ്ങുകളോടെ മുൻ പ്രധാന മന്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ചു.
രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് മോദി
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ 77ാം ജന്മദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.