കശ്മീർ: പ്രതിപക്ഷ സംഘത്തിന് വിലക്ക്
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ സാഹചര്യങ്ങൾ നേരിട്ടു വിലയിരുത്താൻ ശ്രീനഗറിൽ എത്തിയ പ്ര തിപക്ഷ നേതൃസംഘത്തെ വിമാനത്താവളത്തിന് പുറത്തു കടക്കാൻ അനുവദിക്കാതെ ഡൽഹിക്ക് ത ിരിച്ചയച്ചു. കോൺഗ്രസ് മുൻഅധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒൻപതു പ്രതിപ ക്ഷ പാർട്ടി നേതാക്കളാണ് ശനിയാഴ്ച ഉച്ചയോടെ ഡൽഹിയിൽനിന്ന് ശ്രീനഗർ വിമാനത്താവ ളത്തിൽ എത്തിയത്. മിക്കവരും പാർലമെൻറ് അംഗങ്ങളായിരുന്നു. എന്നാൽ, സാധാരണനില പുനഃ സ്ഥാപിക്കാൻ നടക്കുന്ന ശ്രമങ്ങൾ തടസ്സപ്പെടുത്തുന്നതാണ് സന്ദർശനമെന്ന വിശദീക രണത്തോടെയാണ് പുറത്തു കടക്കുന്നതിൽനിന്ന് അവരെ തടഞ്ഞത്.
നിയമലംഘനത്തിനല്ല, എന്താണ് സംസ്ഥാനത്തു നടക്കുന്നതെന്ന നിജഃസ്ഥിതി അറിയാനാണ് വന്നതെന്ന് പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. രാഹുൽ ഗാന്ധിക്കു പുറമെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജ, തിരുച്ചി ശിവ (ഡി.എം.കെ), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദൾ), ദിനേശ് ത്രിവേദി (തൃണമൂൽ കോൺഗ്രസ്), മജീദ് മേമൻ (എൻ.സി.പി), ഡി. കുപേന്ദ്ര റെഡി (ജനതാദൾ-എസ്), മനോജ്കുമാർ ഝാ (ആർ.ജെ.ഡി), മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കെ.സി. വേണുഗോപാൽ എന്നിങ്ങനെ 12 അംഗ സംഘമാണ് വിമാനത്തിൽ ശ്രീനഗറിൽ എത്തിയത്. പുറത്തു കടക്കാൻ അനുവദിക്കാതെ വന്നതിനെ തുടർന്ന് മണിക്കൂറുകൾക്കു ശേഷം അവർ ഡൽഹിക്ക് മടങ്ങി.
ജമ്മു-കശ്മീരിൽ കുഴപ്പങ്ങളൊന്നുമില്ലെന്നും, നേരിട്ടു കണ്ടു മനസ്സിലാക്കാൻ രാഹുൽ ഗാന്ധിക്ക് വിമാനം അയച്ചുകൊടുക്കാമെന്നും ഏതാനും ദിവസം മുമ്പ് ഗവർണർ സത്യപാൽ മലിക് പറഞ്ഞിരുന്നു. ആ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് രാഹുൽ പറഞ്ഞെങ്കിലും, ഗവർണർ നിലപാട് മാറ്റുകയായിരുന്നു.
സാധാരണനില പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ മുതിർന്ന നേതാക്കൾ തടസ്സപ്പെടുത്തലുകൾക്ക് ശ്രമിക്കരുതെന്ന ജമ്മു-കശ്മീർ പബ്ലിക് റിലേഷൻ വകുപ്പിെൻറ ട്വിറ്റർ സന്ദേശം പ്രതിപക്ഷ സംഘത്തിെൻറ യാത്രക്കു മുേമ്പ പ്രത്യക്ഷപ്പെട്ടിരുന്നു.
ജമ്മുവിലും കശ്മീരിലും ചെന്ന മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗുലാംനബി ആസാദിനെയും ശ്രീനഗറിൽ ഇറങ്ങിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരെയും കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളത്തിൽനിന്നു തന്നെ ഡൽഹിയിക്ക് തിരിച്ചയച്ചിരുന്നു.
മാധ്യമപ്രവർത്തകർക്കു നേരെ ബലപ്രയോഗം
പ്രതിപക്ഷ നേതാക്കൾക്കൊപ്പം വിമാനത്താവളത്തിൽ എത്തിയ മാധ്യമപ്രവർത്തകരെ തടയാൻ പൊലീസിെൻറ ബലപ്രയോഗം. പ്രതിപക്ഷ സംഘം സഞ്ചരിച്ച വിമാനത്തിൽ ശ്രീനഗറിൽ എത്തിയ മാധ്യമ പ്രവർത്തകർക്ക്, നേതാക്കളെ ഇരുത്തിയ വി.െഎ.പി ലോഞ്ചിലേക്ക് പ്രവേശനം നിഷേധിച്ചു. അവരെ ഇടക്കു വെച്ച് തടഞ്ഞ് വാതിലടച്ചു.
ബലപ്രയോഗത്തിലൂടെയായിരുന്നു ഇത്. അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്കുപോലും വിലക്ക് ഏർപ്പെടുത്തുന്നത് ചോദ്യംചെയ്തെങ്കിലും പൊലീസ് പിന്മാറിയില്ല. പ്രതിപക്ഷ സംഘത്തിനൊപ്പം മടങ്ങാൻ കഴിയാതെ വെവ്വേറെ വിമാനങ്ങളിലാണ് അവർ പിന്നീട് ഡൽഹിയിൽ തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.