രാഹുൽ ബജാജ്: അമിത് ഷായുടെ മുഖത്ത് നോക്കി തുറന്നടിച്ച കോർപറേറ്റ് -VIDEO
text_fieldsമുംബൈ: ഭരണകൂടത്തോട് കോർപറേറ്റ് പ്രമാണികൾ ചേർന്നു നിൽക്കുന്നതാണ് സാധാരണ കാഴ്ച. എന്നാൽ, ബജാജ് ഇൻഡ്സ്ട്രീസ് ചെയർമാനായിരുന്ന രാഹുൽ ബജാജ് അങ്ങനെയായിരുന്നില്ല. മറ്റ് കോർപറേറ്റു മുതലാളിമാർ ഉള്ളിലൊതുക്കിയതൊക്കെ അധികാരികളുടെ മുഖത്തുനോക്കി അദ്ദേഹം പറഞ്ഞു.
അച്ഛന്റെ സഹപാഠിയായിരുന്ന ഇന്ദിര ഗാന്ധിയെപ്പോലും അദ്ദേഹം വെറുതെ വിട്ടില്ല. അടിയന്തരാവസ്ഥ കാലത്താണ് ഇന്ദിരയെ വിമർശിച്ചത്. ഏറ്റവും ഒടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഖത്ത് നോക്കി ഞങ്ങൾക്ക് നിങ്ങളെ പേടിയാണെന്ന് തുറന്നടിച്ചു. 2019ൽ മുംബൈയിൽ 'ദ ഇക്കണോമിക് ടൈംസ്' പത്രത്തിന്റെ അവാര്‍ഡ് ദാന ചടങ്ങായിരുന്നു വേദി.
''ഞങ്ങള്‍ക്ക് നിങ്ങളെ ഭയമാണ്. ഭയപ്പെടേണ്ട അന്തരീക്ഷം തീര്‍ച്ചയായും ഞങ്ങളുടെ ഉ ള്ളിലുണ്ട്. എന്നാൽ, അതേകുറിച്ച് ആരും മിണ്ടില്ല. വ്യവസായികളായ എെൻറ സുഹൃത്തുക്കളാരും അത് പുറത്തുകാട്ടില്ല. ഞാനത് തുറന്നുപറയും. കൃത്യമായ മറുപടി തരണം. ധൈര്യം നല്കുന്ന അന്തരീക്ഷം സൃഷ്ടിക്കണം. യു.പി.എ രണ്ടാം സര്‍ക്കാര്‍ കാലത്ത് ഞങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാമായിരുന്നു. നിങ്ങളുടെ സര്‍ക്കാര്‍ നല്ലത് ചെയ്യുന്നു. എന്നാൽ, നിങ്ങളെ തുറന്നു വിമര്‍ശിച്ചാല്‍ നിങ്ങളതിനെ അനുഭാവപൂർവം കാണുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല''. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഖത്തുനോക്കി പ്രമുഖ വ്യവസായി ബജാജ് ഗ്രൂപ് ചെയര്മാന് രാഹുല്‍ ബജാജ് തുറന്നടിച്ചു. തങ്ങളുടെ ഉള്ളിലുള്ളതുതന്നെയാണ് രാഹുല്‍ ബജാജിലൂടെ പുറത്തുവന്നതെന്ന് വ്യക്തമാക്കുംവിധം സദസ്സിലെ വ്യവസായികളുടെ കരഘോഷം അകമ്പടിയായി.
കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ വ്യവസായികള്‍ ഭയപ്പെടുന്നത് തുറന്നുപറഞ്ഞതിനൊപ്പം ആൾക്കൂട്ട കൊല, പ്രജ്ഞസിങ് ഠാകൂറിെൻറ ഗോദ്സെ വാഴ്ത്തല്‍ തുടങ്ങിയ വിഷയങ്ങളും ഉത്തരം ആവശ്യപ്പെട്ട് അമിത് ഷാക്കുമുന്നില് രാഹുല്‍ ബജാജ് നിരത്തി. പേരെടുത്തുപറയാതെ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ ജയിലിലടച്ചതും ബജാജ് പരാമര്‍ശിച്ചു. ആൾക്കൂട്ട ആക്രമണങ്ങള്‍ പാശ്ചാത്യ സംസ്കാരമാണെന്ന ആര്.എസ്.എസ് േമധാവി മോഹന്‍ ഭാഗവതിെൻറ പ്രസ്താവന ചൂണ്ടിക്കാട്ടിയ ബജാജ് രാജ്യത്തും ആൾക്കൂട്ട ആക്രമണം അസഹിഷ്ണുതയുടെ ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചതായി ഓര്‍മപ്പെടുത്തി.
ആൾക്കൂട്ട ആക്രമണ കേസ് പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് കുറ്റം തെളിയിക്കപ്പെടാതെ 'ഒരാള്‍' 100 ദിവസമായി ജയിലില്‍ കഴിയുന്നത് ബജാജ് പരാമര്‍ശിച്ചത്. ഗാന്ധിജിയെ വെടിെവച്ചത് ആരാണെന്ന കാര്യത്തില്‍ തനിക്കു സംശയമില്ലെന്ന്, ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകൂറിെൻറ ഗോദ്സെ ഭക്തിയെ ഉന്നം െവച്ച് ബജാജ് പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത്, പ്രജ്ഞക്കു മാപ്പില്ലെന്നുപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി അതേ പ്രജ്ഞയെ പ്രതിരോധ, പാര്‍ലമെൻററി കാര്യ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. നിങ്ങള്‍ അവർക്ക് മത്സരിക്കാൻ ടിക്കറ്റ് നല്കി. അവള് ജയിച്ചു. നിങ്ങളുടെ പിന്തുണയിലാണ് ജയിച്ചത്. ഇതൊരു സൂചനയാണ് -ബജാജ് പറഞ്ഞു.
ആരെയും വാഴ്ത്താന്‍ തനിക്കാവില്ലെന്നും പാവങ്ങള്‍ക്കൊപ്പമാണെന്നും പറഞ്ഞ ബജാജ്, ജവഹര്‍ലാല്‍ നെഹ്റുവാണ് തനിക്ക് രാഹുല്‍ എന്ന പേരിട്ടതെന്നും ആ പേര്് നിങ്ങള്‍ക്ക് ഇഷ്ടമാകില്ലെന്നും തുറന്നടിച്ചു.
എന്നാൽ, ഭയക്കേണ്ട കാര്യമില്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു. സര്‍ക്കാറിനെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. സുതാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെച്ചപ്പെടാന്‍ ശ്രമിക്കുകയാണ്. രാഹുൽ പറയുന്നതുപോലൊരു അന്തരീക്ഷം നിലനിൽക്കുന്നെങ്കിൽ അത് മാറ്റാൻ ശ്രമിക്കും -ഷാ പറഞ്ഞു. പ്രജ്ഞ സിങ് ഠാകൂറിെൻറ പ്രസ്താവന ബി.ജെ.പി എതിര്‍ത്തതാണ്. ഉദ്ധം സിങ്ങിനെയാണോ ഗോദ്സെയെയാണൊ പ്രജ്ഞ ദേശസ്നേഹിയെന്നു പറഞ്ഞതെന്ന് ആശയക്കുഴപ്പമുണ്ട്.
ആൾക്കൂട്ട ആക്രമണങ്ങള്‍ കാലങ്ങളായി നടക്കുന്നതാണ്. ഇപ്പോള്‍ അതില്‍ കുറവുണ്ട്. അത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.