കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേറ്റു
text_fieldsന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിൽ പാർട്ടി പ്രവർത്തകർ തീർത്ത ആഹ്ലാദത്തിെൻറ പെരുമ്പറക്കിടെ രാഹുൽ ഗാന്ധി അധ്യക്ഷപദവി ഏറ്റു. എ.െഎ.സി.സി ആസ്ഥാനമായ 24-അക്ബർ റോഡിെൻറ വിശാലമായ പുൽത്തകിടിയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഒത്തുകൂടിയ മുതിർന്ന നേതാക്കൾ സോണിയ ഗാന്ധി നേതൃഭാരം ഒഴിയുന്ന ചടങ്ങിന് സാക്ഷിയായി. 19 വർഷത്തിനു ശേഷമുള്ള പടിയിറക്കം.
കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിെൻറ അംഗീകാരപത്രം രാഹുൽ ഗാന്ധിക്ക് കൈമാറി െതരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ചടങ്ങിെൻറ മുഖ്യകാർമികനായി. നെഹ്റു കുടുംബത്തിൽനിന്ന് ആറാമനായി 47കാരൻ രാഹുൽ പാർട്ടിയുടെ അമരത്തെത്തിയ ചരിത്രപ്രധാന വേള.
രാഹുൽ ഗാന്ധി അംഗീകാരപത്രം സ്വീകരിച്ചപ്പോൾ, സോണിയക്ക് വിടപറയലിെൻറ ഉൗഴമായി. 20 വർഷം പാർട്ടിയെ നയിച്ച് 71ാം വയസ്സിൽ പദവി കൈമാറുന്ന സോണിയക്ക് തിരിഞ്ഞു നോട്ടത്തിെൻറ സന്ദർഭമായി അത്. മൂന്നു സംസ്ഥാനങ്ങളിൽ മാത്രം ഭരണമുള്ള, കേന്ദ്രാധികാരം കൈവിട്ടുപോയ പാർട്ടിയെ രണ്ടു ഡസൻ സംസ്ഥാനങ്ങളിലും 10 വർഷം കേന്ദ്രത്തിലും ഭരിക്കാൻ പര്യാപ്തമായ പാർട്ടിയാക്കി വളർത്താൻ കഴിഞ്ഞതായി അവർ അനുസ്മരിച്ചു. അത് ഒരു വ്യക്തിയുടെ നേട്ടമല്ല, കൂട്ടായ പരിശ്രമത്തിെൻറ ഫലമായിരുന്നു. 2014 മുതൽ പ്രതിപക്ഷമായ കോൺഗ്രസ് ഇന്ന് നേരിടുന്ന വെല്ലുവിളി മുെമ്പാരിക്കലും ഉണ്ടായിട്ടില്ലെന്ന് സോണിയ ഒാർമിപ്പിച്ചു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ആക്രമിക്കപ്പെടുന്ന സ്ഥിതിയാണ് ബി.ജെ.പി ഭരണത്തിൽ രാജ്യം നേരിടുന്നത്.
ചെറുപ്പം മുതൽ വ്യക്തിപരമായ ആക്രമണം നേരിട്ടു വളർന്ന രാഹുൽ പാർട്ടിയെ നയിക്കാൻ കരുത്ത് നേടിക്കഴിഞ്ഞിട്ടുണ്ടെന്ന് സോണിയ വിശ്വാസം പ്രകടിപ്പിച്ചു. രാഹുലിെൻറ നേതൃത്വത്തിൽ മുന്നോട്ടുപോകുേമ്പാൾ, കോൺഗ്രസ് കൈവരിക്കുന്ന നേട്ടത്തിൽ ആഹ്ലാദിക്കാൻ താൻ ഇവിടെയുണ്ടാകുമെന്ന് സോണിയ പറഞ്ഞു. സജീവ രാഷ്ട്രീയത്തിൽ അധികകാലമില്ലെന്ന സൂചനകൂടിയായി അത്.
പരമ്പരാഗത പാർട്ടിയെന്ന് ലേബലുള്ള കോൺഗ്രസിന് പഴയ തലമുറയുടെയും യുവത്വത്തിെൻറയും ഉൗർജം സമാഹരിക്കുമെന്ന സൂചനയാണ് കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ ആദ്യമായി നടത്തിയ പ്രസംഗത്തിൽ രാഹുൽ നൽകിയത്. വിദ്വേഷ രാഷ്ട്രീയത്തെ സഹിഷ്ണുതയും സൗഹാർദവും ആയുധമാക്കി നേരിടും. കൃത്രിമമായി നിർമിച്ചെടുത്തതാണ് ബി.ജെ.പിയുടെ ശക്തി. ഒരാളുടെ മാത്രം പ്രതിച്ഛായ നിർമാണമാണ് നടക്കുന്നത്. അത് നിലനിൽക്കില്ല. ദുർബലരെ ചേർത്തുനിർത്തി കോൺഗ്രസ് ഉൗർജം സമാഹരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിൽനിന്ന് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് തുടങ്ങി മുൻനിര നേതാക്കളെല്ലാം എത്തിയിരുന്നു. ചികിത്സാർഥം വിശ്രമിക്കുന്ന എ.കെ. ആൻറണിക്ക് പെങ്കടുക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.