അന്തര്മുഖനില് നിന്നും അമരക്കാരനിലേക്ക്
text_fields‘‘രാഹുൽ ഗാന്ധി കോൺഗ്രസിെൻറ അരുമയാണ്. പാർട്ടിയുടെ മഹത്തായ പാരമ്പര്യം അദ്ദേഹം ഉയർത്തിപ്പിടിക്കും’’ -തലമുറമാറ്റത്തിലേക്ക് രാഹുലിനെ നാമനിർദേശംചെയ്ത് പത്രിക സമർപ്പിക്കാനെത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിേൻറതാണ് ഇൗ വാക്കുകൾ. പുതിയ നേതാവിലേക്ക് എത്രത്തോളം പ്രതീക്ഷാപൂർവമാണ് ഒാരോ കോൺഗ്രസുകാരനും നോക്കുന്നതെന്ന് വെളിപ്പെടുത്തുന്നതായി ആ വാക്കുകൾ. കോൺഗ്രസിെൻറ കെട്ടുറപ്പിനും പ്രവർത്തകരുടെ ആവേശത്തിനും അത്യന്താപേക്ഷിതം നെഹ്റു കുടുംബാംഗം അമരത്തുണ്ടാവുകയാണെന്ന് മുമ്പും ഇന്നും പാർട്ടിക്കാർ ഉറച്ചു വിശ്വസിക്കുന്നതിെൻറ ബാക്കിയാണ് രാഹുലിെൻറ വരവ്. രാജീവ് ഗാന്ധിയും പിന്നീട് സോണിയ ഗാന്ധിയും രാഷ്ട്രീയത്തിലിറങ്ങാൻ ഇഷ്ടപ്പെട്ടവരല്ല. സാഹചര്യങ്ങൾ അതിലേക്ക് നയിച്ചു. അന്തർമുഖനെന്ന പ്രതിച്ഛായയുള്ള രാഹുലും കോൺഗ്രസിനെ നയിച്ച് ദേശീയ രാഷ്ട്രീയത്തിെൻറ അമരക്കാരിൽ ഒരാളാകാൻ കച്ചകെട്ടുന്നത് അനിവാര്യതയുടെ ബാക്കിയാണ്.
രാഹുൽ ഗാന്ധി പരിശീലനം മതിയാക്കി നേതൃത്വം ഏറ്റെടുക്കാൻ മനസ്സമ്മതം മൂളാൻ നീണ്ട 13 വർഷമെടുത്തെങ്കിൽ, അതിലപ്പുറവും കാത്തിരിക്കാൻ കോൺഗ്രസുകാർ ഒരുക്കം. രാഹുലിന് തീർത്തും പറ്റില്ലെങ്കിൽ പ്രിയങ്ക നേതാവാകുന്നതിനും അവർ എതിരല്ല. അതിൽ ആരെന്ന തീരുമാനം എടുക്കാൻ മാത്രമാണ് നെഹ്റു കുടുംബത്തിലുള്ളവർക്ക് സ്വാതന്ത്ര്യം. അങ്ങനെ രാഹുലും വഴങ്ങുന്നു. അഞ്ചു വർഷത്തെ ഉപാധ്യക്ഷപദവിയും വിട്ട് ഇനി നേതൃഭാരത്തിലേക്ക്.
സുരക്ഷാപരമായ പ്രശ്നങ്ങളാൽ പേരുപോലും വെളിപ്പെടുത്താനാവാതെ രഹസ്യജീവിതം വിധിക്കപ്പെട്ട കുട്ടിക്കാലവും കലാലയ കാലവും പിന്നിട്ടതിെൻറ അന്തർമുഖത്വം മറികടക്കാൻ കഴിഞ്ഞ വർഷങ്ങളിൽ തീവ്രശ്രമത്തിലായിരുന്നു രാഹുൽ ഗാന്ധി. ഇന്ദിര ഗാന്ധിയുടെ വധം നടക്കുേമ്പാൾ രാഹുൽ സ്കൂൾ വിദ്യാർഥി. രാജീവ് ഗാന്ധി വധിക്കപ്പെടുേമ്പാൾ കോളജ് വിദ്യാർഥി. അതെല്ലാം പിന്നിട്ട് കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ സന്നദ്ധനാവുന്ന കാലം വരെയുള്ള ഇടവേളയായിരുന്നു സോണിയ ഗാന്ധിയുടെ രാഷ്ട്രീയജീവിതം. സ്വദേശത്തെയും വിദേശത്തെയും പഠനം, ലണ്ടനിലെ കൺസൽട്ടൻസി സ്ഥാപനത്തിൽ േജാലി എന്നിവക്കെല്ലാം ഒടുവിൽ 2004ൽ രാഹുൽ ഗാന്ധിയെ കോൺഗ്രസ് രാഷ്ട്രീയത്തിലിറക്കി. അമേത്തിയിൽനിന്ന് എം.പിയായി. 13 വർഷമായി യു.പിയിൽനിന്നുള്ള ലോക്സഭാംഗമാണ് രാഹുൽ. ഇന്ത്യൻ രാഷ്ട്രീയത്തിെൻറ മേളപ്പെരുക്കങ്ങളിൽനിന്ന് അകലംപാലിച്ചും വിപാസന ധ്യാനം അടക്കമുള്ള സ്വകാര്യ ജീവിതം രഹസ്യമാക്കി നിർത്തിയും മുന്നോട്ടുപോകുേമ്പാൾതന്നെ, സക്രിയമായ പല ഇടപെടലുകളും രാഹുൽ ഗാന്ധി നടത്തിയിട്ടുണ്ട്.
ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ രക്ഷപ്പെടുത്താൻ പാകത്തിൽ യു.പി.എ സർക്കാറിെൻറ കാലത്ത് കൊണ്ടുവന്ന ഒാർഡിനൻസ് കീറിയെറിഞ്ഞത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഉണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. മന്ത്രിസഭയിൽ ചേരാനും കോൺഗ്രസ് നേതൃഭാരം ഏറ്റെടുക്കാനുമൊക്കെ മടിച്ചുനിന്നപ്പോൾതന്നെ, തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിലും ഭൂമി ഏറ്റെടുക്കൽ നിയമം മനുഷ്യത്വപരമാക്കുന്നതിലും പിന്നാമ്പുറത്തുനിന്ന് രാഹുൽ പങ്കുവഹിച്ചു.
കോൺഗ്രസിനെ സഖ്യകക്ഷി രാഷ്ട്രീയത്തിലേക്ക് സോണിയ വഴിനടത്തിയെങ്കിൽ, പൊതുതാൽപര്യത്തിന് വിട്ടുവീഴ്ച കാട്ടി സഖ്യകക്ഷി രാഷ്ട്രീയം രാഹുൽ കരുപ്പിടിപ്പിച്ചതിന് തെളിവാണ് ബിഹാറിലുണ്ടാക്കിയ മഹാസഖ്യം. ഗുജറാത്തിൽ മോദിക്കെതിരായ െഎക്യം ഉണ്ടാക്കുന്നതിലും രാഹുൽ മുൻകൈയെടുത്തു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യം രൂപപ്പെടുത്തുകയെന്ന വലിയ ദൗത്യത്തിലേക്കുകൂടിയാണ് പുതിയ ചുമതല ഏറ്റെടുക്കുേമ്പാൾ രാഹുൽ ചുവടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.