Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘രാഹുൽ ഫൈറ്റ്​സ്​ ഫോർ...

‘രാഹുൽ ഫൈറ്റ്​സ്​ ഫോർ ഇന്ത്യ’; ട്വിറ്ററിൽ തരംഗമായി രാഹുൽ

text_fields
bookmark_border
‘രാഹുൽ ഫൈറ്റ്​സ്​ ഫോർ ഇന്ത്യ’; ട്വിറ്ററിൽ തരംഗമായി രാഹുൽ
cancel

ന്യൂഡൽഹി: ‘രാഹുൽ ഫൈറ്റ്​സ്​ ഫോർ ഇന്ത്യ’ ഹാഷ്​ടാഗ്​ ട്വിറ്ററിൽ തരംഗമാകുന്നു.1,10,000ത്തിലേ​െറ ട്വീറ്റുകൾ​  ഇതിനോടകം ഈ ഹാഷ്​ടാഗിൽ  വന്നുകഴിഞ്ഞു.

ലോക്​സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസി​​െൻറ പരാജയത്തോടെ അധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങിയ രാഹുലി​​െൻറ രാഷ്​ട്രീയ തിരിച്ചുവരവായി കൊറോണ കാലത്തെ ഇടപെടലുകൾ വിലയിരുത്തുന്നവരുമുണ്ട്​. റിസർവ്​ ബാങ്ക്​ മുൻ ഗവർണർ രഘുറാം രാജൻ, സാമ്പത്തികശാസ്​ത്രജ്ഞനും നോ​ബൽ സമ്മാനജേതാവുമായ അഭിജിത്ത്​ ബാനർജി എന്നിവരുമായി രാഹുൽ നടത്തിയ അഭിമുഖ സംഭാഷണങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.

കൊറോണ​ മുന്നറിയിപ്പുമായുള്ള ട്വീറ്റുകൾ, ആരോഗ്യസേതു ആപ്പിലെ സുരക്ഷ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രതികരണങ്ങൾ എന്നിവയും പ്രശംസിക്കപ്പെട്ടിരുന്നു. രാഹുലി​​െൻറ മികച്ച നിർദേശങ്ങൾ പങ്കുവെച്ചുകൊണ്ടും ചോദ്യങ്ങളെ ​േ​​നരിടാനുള്ള സന്നദ്ധതയെ അഭിനന്ദിച്ചുമാണ്​​ ട്വിറ്റർ കാമ്പയിൻ പുരോഗമിക്കുന്നത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresstwitterRahul Gandhi
News Summary - rahul fights for india twitter malayalam news
Next Story