ജെയ്റ്റ്ലി മൗനം പാലിക്കുന്നത് മകളെ ഒാർത്ത്- രാഹുൽ
text_fieldsന്യൂഡൽഹി: വജ്രരാജാവ് നീരവ് മോദി പഞ്ചാബ് നാഷനൽ ബാങ്കിൽ 12,700 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി മൗനം പാലിക്കുന്നത് അഭിഭാഷകയായ മകളെ രക്ഷിക്കാനാണെന്ന് ആരോപണം.
ജെയ്റ്റ്ലിയുടെ മകൾ ‘ജെയ്റ്റ്ലി ആൻഡ് ബക്ഷി’ എന്ന നിയമസ്ഥാപനം നടത്തുന്നുണ്ട്. നീരവും ബന്ധുവായ മെഹുൽ ചോക്സിയും നടത്തുന്ന ഗീതാഞ്ജലി ജെംസ് ലിമിറ്റഡിെൻറ കേസ് 2017 ഡിസംബറിൽ ഇൗ നിയമസ്ഥാപനത്തെ ഏൽപിച്ചിരുന്നു. ഷോറൂമുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന് ആധാരം. വായ്പ തട്ടിപ്പിന് തൊട്ടുപിന്നാലെ നിയമസ്ഥാപനം ഇൗ കേസ് നടത്തിപ്പു കരാറിൽനിന്ന് പിന്മാറി. പല നിയമസ്ഥാപനങ്ങളും സി.ബി.െഎ റെയ്ഡ് ചെയ്തെങ്കിലും ജെയ്റ്റ്ലിയുടെ മകൾ പ്രവർത്തിക്കുന്ന നിയമസ്ഥാപനത്തെ തൊട്ടില്ല. ഇതു ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തുവന്നു. വായ്പ തട്ടിപ്പ് പുറത്തുവരുന്നതിന് ഒരു മാസം മുമ്പുവരെ വലിയ തുക മകൾ നീരവ് മോദിയിൽനിന്ന് നിയമവ്യവഹാരത്തിന് കൈപ്പറ്റിയെന്നും അഭിഭാഷകയായ മകളെ രക്ഷിക്കാനാണ് ജെയ്റ്റ്ലി മൗനം പാലിക്കുന്നതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.