Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right''കോവിഡല്ല, നോട്ട്​...

''കോവിഡല്ല, നോട്ട്​ നിരോധനവും ജി.എസ്.ടിയുമാണ് ​ഇന്ത്യയെ തകർത്തത്​''

text_fields
bookmark_border
കോവിഡല്ല, നോട്ട്​ നിരോധനവും ജി.എസ്.ടിയുമാണ് ​ഇന്ത്യയെ തകർത്തത്​
cancel

ന്യൂഡൽഹി: നോട്ട്​ നിരോധനത്തിൻെറ നാലാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കോവിഡല്ല, നോട്ട്​ നിരോധനവും ജി.എസ്.ടിയുമാണ്​ ഇന്ത്യയെ തകർത്തതെന്ന്​ രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്​ചെയ്ത വിഡിയോയിലൂടെ അഭിപ്രായപ്പെട്ടു.

'ബംഗ്ലാദേശ്​ സാമ്പത്തിക രംഗത്ത്​ഇന്ത്യയേക്കാൾ നല്ല പ്രകടനം നടത്തുന്നു. കോവിഡാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ തകർത്തതെങ്കിൽ ബംഗ്ലാദേശിൽ കോവിഡില്ലേ?. അതാണ്​ പറയുന്നത്. ഇന്ത്യയെ തകർത്തത്​നോട്ടുനിരോധനവും ജി.എസ്.ടിയുമാണ്''

''കള്ളപ്പണം പിടിക്കുമെന്നത്​മോദിയുടെ നുണയായിരുന്നു. നിങ്ങളുടെ പണമെടുത്ത്​സുഹൃത്തുക്കളായ ഏതാനും സമ്പന്നർക്ക്​ കൊടുക്കുന്നതിന്​ വേണ്ടിയായിരുന്നു നോട്ട്​ നിരോധനം. ഇതിനുപുറമേ നടപ്പാക്കിയ ജി.എസ്.ടിയും ഈ സൃഹൃത്തുക്കൾക്ക്​ വേണ്ടിയായിരുന്നു. ഇപ്പോൾ കർഷകരുടെ അന്ത്യം കുറിക്കുന്ന നിയമവും കൊണ്ടുവന്നിരിക്കുന്നു''

രാജ്യത്തിൻെറ പ്രതീകമായിരുന്ന എല്ലാ വ്യവസ്ഥകളെയും മോദി തകർത്തു. ഒരു വർഷം ലഭിച്ചാൽ നമ്മളതിനെയെല്ലാം മടക്കിക്കൊണ്ടുവരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonetisationRahul Gandhi
Next Story