Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃണമൂലുമായുള്ള ബന്ധം...

തൃണമൂലുമായുള്ള ബന്ധം ദുരന്തമാവുമെന്ന്​​​ രാഹുൽ അംഗീകരിച്ചു- ബംഗാൾ കോൺഗ്രസ്​

text_fields
bookmark_border
തൃണമൂലുമായുള്ള ബന്ധം ദുരന്തമാവുമെന്ന്​​​ രാഹുൽ അംഗീകരിച്ചു- ബംഗാൾ കോൺഗ്രസ്​
cancel

ന്യൂഡൽഹി: പശ്​ചിമബംഗാളിൽ ​തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യം ദുരന്തമാവുമെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധ ി അംഗീകരിച്ചതായി പി.സി.സി അധ്യക്ഷൻ സോമൻ മിത്ര. ജനാധിപത്യ മ​േ​തതര കക്ഷികളുമായി സഖ്യമുണ്ടാക്കാൻ രാഹുൽ അനുമതി നൽകിയതായും അദ്ദേഹം വ്യക്​തമാക്കി.

തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിൽ അത്​ ദുരന്തമാകുമെന്ന നിലപാട്​ പാർട്ടി പ്രസിഡൻറ്​ അംഗീകരിച്ചു. തെരഞ്ഞെടുപ്പിനായി പദ്ധതി തയാറാക്കാൻ രാഹുൽ നിർദേശിച്ചു. വൈകാതെ തന്നെ തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കുമെന്നും മിത്ര പറഞ്ഞു.

ജനാധിപത്യ മതേതര കക്ഷികളുമായി കോൺഗ്രസ്​ ചർച്ച നടത്തും. ഇടതുപാർട്ടികളുമായും ഇക്കാര്യത്തിൽ ചർച്ച നടത്തും. അതേസമയം, കോൺഗ്രസും-സി.പി.എമ്മും തമ്മിൽ സഖ്യമുണ്ടാക്കില്ലെന്നാണ്​ സൂചന. പരസ്​പര ധാരണയോടെ ഇരു പാർട്ടികളും തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamoolmalayalam newsRahul Gandhi
News Summary - Rahul Gandhi agrees alliance with Trinamool would be disaster-India news
Next Story