ഛത്തിസ്ഗഢ് മാവോയിസ്റ്റ് ആക്രമണം; രഹസ്യാന്വേഷണ വീഴ്ചയെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: ഛത്തിസ്ഗഡിലെ ദക്ഷിണ വനമേഖലയിൽ സൈനികർക്ക് നേെരയുണ്ടായ മാവോ ആക്രമണത്തിൽ രഹസ്യാന്വേഷണ വീഴ്ച ഉണ്ടായതായി േകാൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
മോശം ആസൂത്രണവും കഴിവില്ലാതെ നടപ്പിലാക്കിയതുമാണെന്നാണ് മരണസംഖ്യ വ്യക്തമാക്കുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. മാവോവാദികളെ നേരിടുന്നതിൽ പിഴവോ രഹസ്യാന്വേഷണ വീഴ്ചേയാ ഉണ്ടായിട്ടില്ലെന്ന സി.ആർ.പി.എഫ് ഡി.ജി കുൽദീപ് സിങ്ങിെൻറ വാർത്ത ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു രാഹുലിെൻറ വിമർശനം.
നമ്മുടെ ജവാന്മാരുടെ ജീവൻ വെറുതെ പാഴാക്കാനുള്ളതല്ല. എല്ലാ ജവാന്മാർക്കും സുരക്ഷക്കുള്ള സംവിധാനം ഒരുക്കണം. മതിയായ പടച്ചട്ടയില്ലാതെ ഈ നൂറ്റാണ്ടിൽ ഒരു ഇന്ത്യൻ ഭടനും ശത്രുവിനെ നേരിടേണ്ട സ്ഥിതിയുണ്ടാകരുതെന്നും അദ്ദേഹം 'ട്വിറ്ററി'ൽ പറഞ്ഞു.
ഇൻറലിജൻസ് പാളിച്ചയില്ല എന്നും ജവാന്മാരുടെ അത്രയും മാവോവാദികളും കൊല്ലപ്പെട്ടെന്നുമാണ് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ പറയുന്നത്. അങ്ങനെയാണെങ്കിൽ 'ഒന്നിനൊന്ന്' എന്ന മരണസംഖ്യ വ്യക്തമാക്കുന്നത് മോശം നിലക്ക് ആസൂത്രണം ചെയ്ത ഏറ്റുമുട്ടലാണ് -രാഹുൽ ആരോപിച്ചു.
വാർത്ത ഏജൻസിയായ എ.എൻ.െഎക്ക് നൽകിയ അഭിമുഖത്തിലാണ് ആസൂത്രണ പിഴവ് ഉണ്ടായിട്ടില്ലെന്നും രഹസ്യാന്വേഷണ വീഴ്ച ഇല്ലെന്നും സി.ആർ.പി.എഫ് ഡി.ജി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.