ഇറ്റലി യാത്ര: രാഹുലിനെ പരിഹസിച്ച ബി.ജെ.പിക്കെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: അമ്മൂമ്മയെ കാണാൻ ഇറ്റലിക്കുപോയ രാഹുൽ ഗാന്ധിയെ ‘അരാഷ്ട്രീയക്കാരൻ’ എന്ന് പരിഹസിച്ച ബി.ജെ.പിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. കർഷക പ്രശ്നത്തിൽ മുൻനിരയിൽ നിൽക്കുന്ന രാഹുലിനെ വിമർശിക്കുന്നതിനുമുമ്പ് ബി.ജെ.പി സ്വയം വിമർശനം നടത്തണമെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് പി.എൽ. പുനിയ പറഞ്ഞു.
നിരന്തരം വിദേശപര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് അവ മാറ്റിവെച്ച് ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാത്തെതന്ന് അദ്ദേഹം ചോദിച്ചു. ബി.ജെ.പിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും പുനിയ പറഞ്ഞു.
സോണിയ ഗാന്ധിയുടെ അമ്മ 93കാരിയായ പവോല മെയ്നോയെ കാണാനാണ് കഴിഞ്ഞദിവസം രാഹുൽ ഇറ്റലിയിലേക്ക് പോയത്. രാജ്യത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആസന്നമാവുകയും കർഷക ആത്മഹത്യകൾ നടക്കുകയും ചെയ്യുേമ്പാൾ രാഹുൽ വിദേശയാത്ര നടത്തുന്നത് രാഷ്ട്രീയത്തെ ഗൗരവമായി കാണാത്തതുകൊണ്ടാണെന്നായിരുന്നു ബി.ജെ.പിയുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.