ബി.ജെ.പി എം.എൽ.എ നൽകിയ അപകീർത്തിക്കേസിൽ കോടതിയിൽ ഹാജരായി രാഹുൽ ഗാന്ധി
text_fieldsഅഹമ്മദാബാദ്: ബി.ജെ.പി എം.എൽ.എ നൽകിയ അപകീർത്തിക്കേസിൽ മൊഴി രേഖപ്പെടുത്താൻ സൂററ്റിലെ മജ്സ്ട്രേറ്റ് കോടതിയിൽ രാഹുൽ ഗാന്ധി ഹാജരായി. ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദി നൽകിയ കേസിലാണ് രാഹുൽ ഹാജരായത്. മോദി എന്ന കുടുംബപേര് രാഹുൽ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാണ് കേസ്.
സൂററ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ.എൻ ദവെയാണ് രാഹുൽ ഗാന്ധിയോട് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടത്.
2019ൽ ഏപ്രിൽ 13ന് കേന്ദ്ര തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ കർണാടകയിൽ രാഹുൽ നടത്തിയ പരമാർശമാണ് കേസിന് ആധാരം. രാഹുലിന്‍റെ പ്രസംഗം മുഴുവൻ മോദി സമുദായത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൂർണേഷ് മോദി പരാതി നൽകിയത്.
'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി ... ഇവർക്കെല്ലാം എങ്ങനെയാണ് മോദി എന്ന കുടുംബപേര് ലഭിച്ചത്? എല്ലാം കള്ളന്മാർക്കും മോദി എന്ന കുടുംബപേര് ലഭിച്ചത് എങ്ങനെയാണ്' എന്നാണ് കോളാറിൽ നടന്ന പ്രസംഗത്തിൽ രാഹുൽ ചോദിച്ചത്.
2019ൽ തന്നെ കോടതിയിൽ ഹാജയരായി കേസിൽ താൻ കുറ്റക്കാരനല്ലെന്നും വ്യാജ അപകീർത്തികേസാണിതെന്നും രാഹുൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.