ബി.ജെ.പി പ്രകടനപത്രിക ദീർഘദൃഷ്ടിയില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതും -രാഹുൽ
text_fieldsന്യൂഡൽഹി: ബി.ജെ.പി പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒറ്റപ്പെട്ടയാളിന്‍റെ ശബ്ദമാണ് ബി.ജെ.പി പ്രകടനപത്രികയെന്ന് രാഹുൽ ട്വീറ്റിലൂടെ വിമർശിച്ചു.
ബി.ജെ.പിയുടെ സങ്കൽപ് പത്ര അടച്ചിട്ട മു റിയിൽ തയാറാക്കിയതാണ്. പ്രകടനപത്രിക ദീർഘദൃഷ്ടിയില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന് രാഹുൽ പറഞ്ഞു.
കോൺഗ്രസ് പ്രകടനപത്രിക ശക്തവും ജനങ്ങളുടെ ശബ്ദവുമാണ്. പാർട്ടി ചർച്ചയിലൂടെയാണ് പ്രകടനപത്രിക തയാറാക്കിയതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
ഒരുവട്ടംകൂടി നരേന്ദ്ര മോദി സർക്കാറിന് വോട്ട് ചോദിച്ച് തിങ്കളാഴ്ചയാണ് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയത്. രാമക്ഷേത്രം, ഏകസിവിൽ കോഡ്, ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകുന്ന 370ാം വകുപ്പ്, പൗരത്വ നിയമ ഭേദഗതി, മുത്തലാഖ് നിരോധന നിയമം, ഭീകരത, തീവ്രവാദം എന്നിങ്ങനെ പതിവ് വിഷയങ്ങൾക്കൊപ്പം ശബരിമലയും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.The Congress manifesto was created through discussion. The voice of over a million Indian people it is wise and powerful.
— Rahul Gandhi (@RahulGandhi) April 9, 2019
The BJP Manifesto was created in a closed room. The voice of an isolated man, it is short sighted and arrogant.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.