റെയിൽവേ സ്വകാര്യവൽക്കണം; ജനം ഉചിത മറുപടി നൽകും -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: യാത്രാ ട്രെയിനുകളുടെ നടത്തിപ്പിന് സ്വകാര്യ നിക്ഷേപകരിൽനിന്ന് റെയിൽവേ താൽപര്യ പത്രം ക്ഷണിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാരിെൻറ ഇൗ നടപടിയിൽ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
‘റെയിൽവേ സാധാരണക്കാരുടെ ജീവിതമാർഗമാണ്. ഇപ്പോൾ അത് അവരിൽനിന്ന് എടുത്തുമാറ്റുന്നു. നിങ്ങൾക്ക് കഴിയുന്നത് എടുക്കൂ. എന്നാൽ ഓർക്കണം, ആളുകൾ ഇതിന് ഉചിതമായ മറുപടി നൽകും’ -രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.
रेल ग़रीबों की एकमात्र जीवनरेखा है और सरकार उनसे ये भी छीन रही है।
— Rahul Gandhi (@RahulGandhi) July 2, 2020
जो छीनना है, छीनिये। लेकिन याद रहे- देश की जनता इसका करारा जवाब देगी।https://t.co/M6OQZ6xAz5
റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സ്വകാര്യ യാത്രാവണ്ടികൾ ഓടിക്കുന്നതിനാണ് നിക്ഷേപകരെ ക്ഷണിക്കുന്നത്. 35 വർഷത്തേക്കുള്ള കരാറാണ് സ്വകാര്യ മേഖലയുമായി റെയിൽവേ ഒപ്പുവെക്കുക. രാജ്യത്ത് 109 റൂട്ടുകളിൽ യാത്രാ ട്രെയിനുകളുടെ നടത്തിപ്പിന് യോഗ്യരായ സ്വകാര്യ നിക്ഷേപകരിൽനിന്ന് റെയിൽവേ താൽപര്യ പത്രം ക്ഷണിച്ചു. ആകെ 30,000 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയായ ഇന്ത്യൻ റെയിൽവേക്ക് 13,000 ട്രെയിനുകളാണുള്ളത്. 12 ലക്ഷത്തോളം ജീവനക്കാരും ജോലിചെയ്യുന്നു. റെയിൽവേ സ്വകാര്യവൽക്കരിക്കുന്നതിെൻറ ആദ്യപടിയാണ് ഇൗ നീക്കമെന്ന് െറയിൽവെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾ ട്രെയിൻ ഓടിക്കുന്നതിന് നിശ്ചിത നിരക്ക് സർക്കാറിന് നൽകണം. ഉപഭോഗത്തിെൻറ അടിസ്ഥാനത്തിൽ വൈദ്യുതി ചാർജും മറ്റും പുറമെ.
151 ആധുനിക ട്രെയിനുകൾ ഏർപ്പെടുത്താനാണ് ഉദ്ദേശ്യം. ആധുനിക ബോഗികൾ ഇന്ത്യയിൽ തന്നെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം നിർമിക്കും. ട്രെയിനുകൾ വാങ്ങി പരിപാലിക്കുന്നതിനും മറ്റുമുള്ള സാമ്പത്തിക ചെലവ് സ്വകാര്യ കമ്പനി വഹിക്കണം. പൈലറ്റുമാർ, ഗാർഡുമാർ തുടങ്ങിയവരെ ഇന്ത്യൻ റെയിൽവേയിൽനിന്ന് വിട്ടുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.