മോദി സർക്കാറിൻെറ മികച്ച കോവിഡ് പോരാട്ടം രാജ്യത്തെ പടുകുഴിയിലെത്തിച്ചു- രാഹുൽ
text_fieldsന്യൂഡല്‍ഹി: കോവിഡ് പ്രതിരോധിക്കാൻ മോദി സര്‍ക്കാർ നടപ്പാക്കിയ മികച്ച ആൂത്രണത്തോടെയുള്ള പോരാട്ടം രാജ്യത്തെ പടുകുഴിയില്‍ കൊണ്ടെത്തിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലേക്കാണ് നയിച്ചതെന്നും കോടികണക്കിന് തൊഴിൽ നഷ്ടമുണ്ടായെന്നും രാഹുൽ ട്വിറ്റിലൂടെ വിമർശിച്ചു.
''കോവിഡിനെതിരെയുള്ള മോദി സര്‍ക്കാരിൻെറ മികച്ച ആസൂത്രണത്തോടെയുള്ള പോരാട്ടം രാജ്യത്തെ പടുകുഴിയില്‍ എത്തിച്ചു. ചരിത്രത്തിലാദ്യമായി 24 ശതമാനം ജി.ഡി.പിയുടെ താഴ്ച,12 കോടി തൊഴില്‍ നഷ്ടം,15.5 ലക്ഷം കോടിയുടെ അധിക സമ്മര്‍ദ്ദ വായ്പകള്‍, ആഗോളതലത്തില്‍ ഉയര്‍ന്ന പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണവും മരണവും. എന്നാൽ കേന്ദ്ര സര്‍ക്കാരും മാധ്യമങ്ങളും 'എല്ലാം സുഖപ്പെട്ടു', എന്നുപറയുന്നു''- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കോവിഡ് പ്രതിരോധത്തിലുണ്ടായ മോദി സര്‍ക്കാരിൻെറ പാളിച്ചയാണ് ഉയര്‍ന്ന രോഗ വ്യാപനത്തിലേക്ക് രാജ്യത്തെ എത്തിച്ചതെന്ന് രാഹുല്‍ ഗാന്ധി നേരത്തെയും ആരോപിച്ചിരുന്നു. അപ്രതീക്ഷിത ലോക്ക്ഡൗൺ അസംഘടിത മേഖലയെ പൂർണമായി തകർത്തുവെന്നും രാഹുൽ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചത്തെ മാത്രം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യു.എസിനേക്കാളും ബ്രസീലിനേക്കാളും ഉയര്‍ന്ന കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആഗോളതലത്തിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്. 46 ലക്ഷം കോവിഡ് കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.