ബി.ജെ.പി വിട്ടയച്ച മസ്ഉൗദ് അസ്ഹറിന് കാവലാളായി കൂടെ പോയത് അജിത് ഡോവൽ -രാഹുൽ
text_fieldsഅഹ്മദാബാദ്: പരാജയങ്ങൾ മറച്ചുവെക്കാൻ ദേശസുരക്ഷ പ്രശ്നങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര േമാദി ചൂഷണം ചെയ്യുകയാ ണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ ഫാഷിസത്തെ ചെറുക്കാനുള്ള ഏതു ശ്രമവും ചെറുതല്ലെന്നും അദ്ദ േഹം പറഞ്ഞു.
അഹ്മദാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തകസമിതിക്കു ശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന ്നു രാഹുൽ. രാജ്യെത്ത എല്ലാ ഭരണഘടന സ്ഥാപനങ്ങളേയും ബി.ജെ.പി സർക്കാർ തകർത്തുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.
ചരിത്രത്തിലാദ്യമായാണ് നാല് ജഡ്ജിമാർ മാധ്യമങ്ങൾക്കു മുന്നിലെത്തി തങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞത്. സാധാരണ ജനങ്ങൾ നീതിക്കുവേണ്ടി സുപ്രീംകോടതിയിലേക്കാണു പോകുന്നത്. എന്നാൽ, ഇന്നത്തെ ഇന്ത്യയിൽ സുപ്രീംകോടതി ജഡ്ജിമാർ ജനങ്ങൾക്കു മുന്നിലെത്തി നീതിക്കുവേണ്ടി കൈനീട്ടുകയാണ്.
റഫാൽ കരാറിൽ അന്വേഷണം തുടങ്ങാൻ തീരുമാനിച്ചതിനു പിറകെ സി.ബി.ഐ ഡയറക്ടറെ മാറ്റി. 30,000 കോടി മോഷ്ടിച്ച് മോദി തെൻറ സുഹൃത്തായ അനിൽ അംബാനിക്കു നൽകി. പേപ്പർ വിമാനം പോലും നിർമിക്കാൻ അറിയാത്ത ആളാണ് അനിൽ അംബാനി. രാജ്യത്തെ അഞ്ചു വിമാനത്താവളങ്ങൾ അദാനിക്ക് മുന്നിൽ അടിയറവെച്ചു. തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിലയിലെത്തി. കാർഷിക വായ്പകൾ എഴുതിത്തള്ളാൻ ബി.ജെ.പി സർക്കാർ തയാറാകുന്നില്ല. മധ്യപ്രദേശിലും ഛത്തിസ്ഗഢിലും രാജസ്ഥാനിലും അധികാരത്തിലെത്തി 10 ദിവസത്തിനുള്ളിൽ തന്നെ കോൺഗ്രസ് വായ്പകൾ എഴുതിത്തള്ളി.
നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ഗുജറാത്തി വ്യവസായികൾക്ക് തിരിച്ചടിയാണു നേരിട്ടത്. അധികാരത്തിലെത്തിയാൽ എല്ലാ ഉൽപന്നങ്ങള്‍ക്കും ഒറ്റ ജി.എസ്.ടി നടപ്പാക്കും. കോൺഗ്രസ് സർക്കാർ പിടികൂടിയ മസ്ഉൗദ് അസ്ഹറിനെ ബി.ജെ.പി സർക്കാറാണ് പാകിസ്താനിലേക്ക് വിട്ടതെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ് കാവലാളായി വിമാനത്തിൽ കൂടെ പോയതെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.