കന്യാസ്ത്രീകൾക്കെതിരായ ആക്രമണം സംഘ്പരിവാറിന്റെ ന്യൂനപക്ഷങ്ങൾക്കെതിരായ പ്രചാരണത്തിന്റെ ഫലം -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കന്യാസ്ത്രീകൾക്കെതിരായ സംഘ്പരിവാർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
രാഹുൽ ട്വീറ്റ് ചെയ്തതിങ്ങനെ:
''കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾക്കെതിരെയുള്ള ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കുന്നതും ന്യൂനപക്ഷങ്ങളെ ചവിട്ടി മെതിക്കാനുമുളള സംഘ്പരിവാർ കുപ്രചാരണത്തിന്റെ ഫലമാണ്. ഇത്തരം ഭിന്നിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്താനും ആത്മപരിശോധന നടത്താനും തിരുത്തൽ നടപടി എടുക്കാനുമുള്ള സമയമാണ് ഇത്''.
ഈ മാസം 19നാണ് തിരുഹൃദയ സന്യാസിനി സമൂഹ (എസ്.എച്ച്)ത്തിെൻറ ഡൽഹി പ്രൊവിൻസിലെ ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ ഡൽഹി നിസാമുദ്ദീൻ െറയിൽവേ സ്റ്റേഷനിൽനിന്ന് പിന്തുടർന്ന് ബജ്റംഗ്ദളുകാർ അതിക്രമം കാട്ടിയത്.
രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സന്യാസിനിമാരിൽ ഒരാൾ ഡൽഹി പ്രൊവിൻഷ്യൽ ഹൗസിലേക്ക് വിളിച്ച് വിവരം ധരിപ്പിച്ചപ്പോഴേക്കും ജയ് ശ്രീരാം, ജയ് ഹനുമാൻ മുദ്രാവാക്യങ്ങൾ വിളി തുടങ്ങി. തങ്ങൾ ക്രൈസ്തവ കുടുംബത്തിൽ ജനിച്ചവരാണെന്നു പറഞ്ഞെങ്കിലും അംഗീകരിക്കാതെയായിരുന്നു ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.