Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമൻ മനുഷ്യ സ്​നേഹി,...

രാമൻ മനുഷ്യ സ്​നേഹി, ഒരിക്കലും വെറുപ്പിൻെറ ആളല്ല -രാഹുൽ ഗാന്ധി

text_fields
bookmark_border
രാമൻ മനുഷ്യ സ്​നേഹി, ഒരിക്കലും വെറുപ്പിൻെറ ആളല്ല -രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: അയോധ്യ ഭൂമിപൂജയിൽ ട്വീറ്റുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. സംഭവത്തെ നേരിട്ടു പരാമർശിക്കാതെ രാമൻെറ മഹിമ എടുത്തുപറഞ്ഞാണ്​ ട്വീറ്റ്​ ചെയ്​തത്​. അയോധ്യ വിഷയത്തിൽ പിന്തുണയുമായി പ്രമുഖ കോൺഗ്രസ്​ നേതാക്കൾ എത്തിയപ്പോഴായിരുന്നു, നേരിട്ട്​ പരാമർശം നടത്താതെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​.


'ഏറ്റവും മികച്ച മാനവികതയുടെ സ്വരൂപമാണ്​ മര്യാദ പുരുഷോത്തമനായ ശ്രീരാമൻ. നമ്മുടെ മനസിൻെറ ആഴങ്ങളിൽ മനുഷ്യത്വത്തിൻെറ കാതലാണ്​ ആ ഗുണങ്ങൾ.

രാമൻ സ്​നേഹമാണ്. ഒരിക്കലും വെറുപ്പിൻെറ ആളല്ല. രാമൻ അനുകമ്പയാണ്. ഒരിക്കലും ക്രൂരത കാണിക്കാൻ കഴിയില്ല. രാമൻ നീതിയാണ്. ഒരിക്കലും അനീതി പ്രകടിപ്പിക്കില്ല''- ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram mandirramanRahul Gandhi
Next Story