Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ​ഗാന്ധി...

രാഹുൽ ​ഗാന്ധി ബി.ജെ.പിയുടെ താരപ്രചാരകൻ - ഹിമന്ത ബിശ്വ ശർമ

text_fields
bookmark_border
Himanta Biswa Sarma
cancel

ദിസ്പൂർ: രാഹുൽ ​ഗാന്ധി ബി.ജെ.പിയുടെ താരപ്രചാരകനാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഹുൽ ​ഗാന്ധിക്ക് നേതൃ​ഗുണമില്ലെന്നും ശർമ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

"രാഹുൽ ​ഗാന്ധി പോകുന്നിടത്തെല്ലാം കോൺ​ഗ്രസ് പരാജയപ്പെടുകയാണ്. രാഹുൽ ​ഗാന്ധി പ്രചോദനമില്ലാത്തയാളാണ്, അഹങ്കാരിയാണ്. അദ്ദേഹത്തിന് നേതൃ​ഗുണങ്ങളൊന്നുമില്ല. ബി.ജെ.പിയുടെ താരപ്രചാരകൻ കൂടിയാണ് രാഹുൽ", ശർമ പറഞ്ഞു.

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ​ഗാന്ധിക്കും കെ.സി വേണു​ഗോപാൽ, കനയ്യ കുമാർ എന്നിവരടക്കമുള്ള നേതാക്കൾക്കെതിരെയും അസം പൊലീസ് കേസെടുത്തിരുന്നു. പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ അക്രമം അഴിച്ചുവിടാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. സംഭവത്തിന് പിന്നാലെ കഴിയാവുന്നത്ര കേസുകൾ തനിക്കെതിരെ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് രാഹുൽ ​ഗാന്ധി രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണം സംഘത്തെ നിയോ​ഗിക്കുമെന്നും റിപ്പോർട്ട് ലഭിച്ചാൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ശർമ പ്രതികരിച്ചു.

അതേസമയം മണിപ്പൂരിൽ നിന്ന് ആരംഭിച്ച രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം പശ്ചിമ ബം​ഗാളിലെ ജൽപൈ​ഗുരിയിൽ പുനരാരംഭിച്ചിരുന്നു. ജനുവരി 14ന് ആരംഭിച്ച യാത്ര മാർച്ച് 20ന് മുംബൈയിലായിരിക്കും അവസാനിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Himanta Biswa sarmaCongressBJPRahul GandhiBharat Jodo Nyay yatra
News Summary - Rahul Gandhi BJP's star campaigner says Assam CM
Next Story