മസൂദ് അസ്ഹറിനെ പാകിസ്താനിലേക്ക് തിരിച്ചയച്ചത് ബി.ജെ.പിയല്ലേ -രാഹുൽ
text_fieldsന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ പ്രധാനമന്ത്രി നേരന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തിെൻറ ഉത്തര വാദിത്തം കേന്ദ്രസര്‍ക്കാറിന് മാത്രമാണെന്നും അതിന് കാരണക്കാര്‍ കേന്ദ്രം ഭരിക്കുന്നവ രാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
‘‘ദിവസങ്ങള്‍ക്ക് മുമ്പ് പുല്‍വാമയില്‍ നമ്മുടെ 40 സൈനികര്‍ കൊല്ലപ്പെട്ടു. ഞാന്‍ പ്രധാനമന്ത്രിയോട് ചെറിയൊരു ചോദ്യം ചോദിക്കാന്‍ ആഗ്രഹി ക്കുന്നു. ആരാണ് സൈനികരെ കൊന്നത്? ജയ്ശെ മുഹമ്മദിെൻറ തലവെൻറ പേരെന്താണ്? മസ്ഉൗദ് അസ്ഹർ എന്നല്ലേ? ആരാണ് മസ്ഉൗദ് അസ്ഹറിനെ ഇന്ത്യൻ തടവറയില്‍നിന്ന് മോചിപ്പിച്ചതെന്ന് നിങ്ങള്‍ ജനങ്ങളോട് പറയണം? എങ്ങനെയാണ് അയാളെ മോചിപ്പിക്കേണ്ടി വന്നതെന്നും പറയണം. നിങ്ങളെപ്പോലെ തീവ്രവാദത്തിന് മുന്നില്‍ തലകുനിക്കുന്നവരല്ല ഞങ്ങൾ- രാഹുല്‍ പറഞ്ഞു.
മസ്ഉൗദ് അസ്ഹറിനെ തടവില്‍നിന്നു മോചിപ്പിക്കാനാണ് 1999ലെ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ നടന്നത്. അന്ന് വിമാനം തട്ടിയെടുത്ത് കാന്തഹാറിലിറക്കിയ പാക് ഭീകരര്‍ 150ലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യന്‍ ജയിലിലുള്ള മസ്ഉൗദ് അസ്ഹര്‍, ഉമര്‍ ശൈഖ്, മുശ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കലായിരുന്നു ആവശ്യം. അതിന് വാജ്പേയി സര്‍ക്കാര്‍ വഴങ്ങി. അന്നത്തെ വിദേശമന്ത്രി ജസ്വന്ത് സിങ് പ്രത്യേക വിമാനത്തില്‍ മൂന്നു ഭീകരർക്കൊപ്പം കാന്തഹാറിലേക്ക് പറന്നു. ഭീകരരെ കൈമാറി ബന്ദികെള മോചിപ്പിച്ചു.
ശേഷമാണ് മസ്ഉൗദ്, ജയ്ശെ മുഹമ്മദ് രൂപവത്കരിച്ചത്. ചാവേര്‍ ആക്രമണരീതി കശ്മീരില്‍ ആദ്യം പ്രയോഗിച്ചത് ജയ്ശ് ആയിരുന്നു. രണ്ടു ദശകത്തിനിടെ ഇന്ത്യയില്‍ 35ലേറെ ഭീകരാക്രമണങ്ങളാണ് ഇവർ നടത്തിയത്.
അഴിമതിയെക്കുറിച്ചാണ് മോദി വാതോരാതെ സംസാരിക്കുന്നത്. ആരാണ് അഴിമതിക്കാരനെന്ന് രാജ്യത്തെ ജനങ്ങൾക്കെല്ലാം ഇപ്പോൾ നന്നായി അറിയാം. അഞ്ചാണ്ടായി രാജ്യത്തെ ജനങ്ങളെ മോദി വിഡ്ഢിയാക്കുകയാണ്. അതിെൻറ ഭാഗമായാണ് മേക്ക് ഇൻ ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ എന്നിങ്ങനെ കളിപ്പിക്കൽ പദ്ധതികൾ കൊണ്ടുവരുന്നത് - രാഹുല്‍ പരിഹസിച്ചു.
ചൈനീസ് സൈന്യം ദോക്ലാമിൽ പ്രവേശിച്ചു. ഇന്നും അവർ അവിടെയുണ്ട്. അത് ലോകത്തിന് മുഴുവന്‍ അറിയാം. ചൈനീസ് സൈന്യം നമ്മുടെ രാജ്യത്ത് കടന്നുകയറിയിട്ടും പ്രത്യേകിച്ച് അജണ്ടയൊന്നുമില്ലാതെ ചൈനീസ് സന്ദര്‍ശനം നടത്തുകയാണ് മോദിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ചരക്കുസേവന നികുതി പരിഷ്കരിക്കും. വൈകാതെ വനിതാ സംവരണവും നടപ്പാക്കും- രാഹുല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.